Skip to main content

ഒരു ദിനം 150 വീടുകൾക്ക് നിർമ്മാണ അനുമതി നൽകി കൊണ്ടോട്ടി നഗരസഭ

 

ലൈഫ് - പി.എം.എ വൈ ഭവന പദ്ധതിയിൽ വീട് ലഭിച്ച 506 ഗുണഭോക്താക്കളിൽപെട്ട 150 കുടുംബങ്ങൾക്കാണ് ഏകദിന ക്യാമ്പിന്റെ ഭാഗമായി ഒന്നാം ഘട്ടം അനുമതി നൽകിയത്. കെട്ടിട നിർമ്മാണാനുമതിക്കായി ദിവസങ്ങളോളം ഓഫീസ് കയറിയിറങ്ങേണ്ട പ്രയാസം ഒഴിവാക്കാനാണ് വൺഡേ പെർമിറ്റ് ക്യാമ്പ് സംഘടിപ്പിച്ചത്. നഗരസഭയിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരെ ഒന്നിച്ചിരുത്തിയാണ് അഞ്ച് കൗണ്ടറിലായി ക്യാമ്പ് സംഘടിപ്പിച്ചത്. .

നഗരസഭ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്റാബി ഗുണഭോക്താക്കൾക്ക് പെർമിറ്റ് വിതരണം ചെയ്ത് വൺഡേ പെർമിറ്റ് ക്യാമ്പ് ഉദ്ഘാടനം നിർവഹിച്ചു .ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഷ്റഫ് മടാൻ അധ്യക്ഷനായി, പൊതുപരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. മുഹിയുദ്ദീൻ അലി സ്ഥിരം സമിതി അധ്യക്ഷൻമാരായ മിനി മോൾ , അബീന പുതിയറക്കൽ,റംല കൊടവണ്ടി, കൗൺസിലർ മാരായ സി. സുഹൈറുദ്ധീൻ ,വെട്ടോടൻ അലി, കോട്ടയിൽ വീരാൻകുട്ടി, ബിബിൻ ലാൽ , വികെ ഖാലിദ്, സതീഷ് തേരി, നിതാ ശഹീർ , ഷാഹിദ,സൗദാബി , നിമിഷ തുടങ്ങിയവർ പങ്കെടുത്തു.

 

date