ഫാം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഉദ്ഘാടനം ഒമ്പതിന്
ആലപ്പുഴ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിലെ പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്സ് ക്ലബ്ബിലെ ഫാം ടൂറിസം ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ജനുവരി ഒമ്പതിന് വൈകിട്ട് നാല് മണിക്ക് കൃഷി മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്യും. ഫാര്‍മേഴ്സ് ക്ലബ്ബ് അങ്കണത്തില്‍ നടക്കുന്ന ചടങ്ങില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത കാര്ത്തികേയന് അധ്യക്ഷത വഹിക്കും. എ.എം ആരിഫ് എം.പി. മുഖ്യാതിഥി ആകും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനന് മുഖ്യപ്രഭാഷണം നടത്തും. ജില്ല പഞ്ചായത്ത് അംഗം വി. ഉത്തമന്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജി അനില്‍കുമാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. സന്തോഷ് കുമാര്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ. കമലമ്മ, ബൈരഞ്ജിത്ത്, ജ്യോതി മോള്, പൊന്നിട്ടുശ്ശേരി ഫാര്‍മേഴ്സ് ക്ലബ്ബ് പ്രസിഡന്റ് രവി പാലത്തുങ്കല്‍, സെക്രട്ടറി സുമോദ്, പഞ്ചായത്ത് സെക്രട്ടറി പി. ഗീതകുമാരി തുടങ്ങിയവര്‍ പങ്കെടുക്കും.
- Log in to post comments