Skip to main content

പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള ജനുവരി 9 മുതൽ

 കേന്ദ്ര സർക്കാർ നൈപുണ്യ വികസന സംരഭകത്വ മന്ത്രാലയവും സംസ്ഥാന തൊഴിലും നൈപുണ്യ വകുപ്പും ചേർന്ന് പഠനത്തോടൊപ്പം സമ്പാദ്യം എന്ന ലക്ഷ്യത്തോടെ നടത്തുന്ന പ്രധാനമന്ത്രി നാഷണൽ അപ്രന്റിസ്ഷിപ്പ് മേള തിരുവനന്തപുരം ഗവ. ആർ.ഐ സെന്ററിൽ ജനുവരി 9ന് രാവിലെ 9 മുതൽ നടക്കും. എൻജിനിയറിങ്, നോൺ എൻജിനിയറിങ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യത നേടിയ വിദ്യാർഥികൾക്കും ഡിഗ്രി/ഡിപ്ലോമ (ഓട്ടോമൊബൈൽ) യോഗ്യത നേടിയ വിദ്യാർഥികൾക്കും മേളയിൽ പങ്കെടുക്കാം. പങ്കെടുക്കുന്നവർ ബയോഡാറ്റാ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ അസലും പകർപ്പും ഹാജരാക്കണം. വിശദവിവരങ്ങൾക്ക്: 0471-2501867.

പി.എൻ.എക്സ്. 66/2023

date