Skip to main content

ആംബുലന്‍സ് പ്രീപെയ്ഡ് സംവിധാനത്തിലേക്ക് അപേക്ഷിക്കാം

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ രോഗികള്‍ക്കായുള്ള ആംബുലന്‍സ് സേവനം കൂടുതല്‍ കാര്യക്ഷമാക്കുന്നതിനായി പ്രീപെയ്ഡ് സംവിധാനം ഏര്‍പ്പെടുത്തുന്നു. ഇതുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ള ആംബുലന്‍സ് ഉടമകള്‍/ സംഘടനകള്‍ എന്നിവര്‍ വാഹനത്തിന്റെ ആര്‍.സി. ബുക്ക്, ടാക്‌സി ടോക്കണ്‍, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം ജനുവരി 16-ന് വൈകിട്ട് അഞ്ചിനകം സൂപ്രണ്ടിന്റെ ഓഫീസില്‍ നല്‍കണം. ഫോണ്‍: 0477 2282367, 2282368, 2282369.

date