Skip to main content
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ട്രെയിനിംഗ് ഹാളിൽ  നടന്ന സൗജന്യ പരീക്ഷാ പരിശീലനം ജില്ലാ കളക്ടർ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്യുന്നു.

ഉദ്യോഗാര്‍ത്ഥികള്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തണം: ജില്ലാ കളക്ടര്‍

 

ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്നില്‍  നിരവധി അവസരങ്ങള്‍ ഇന്ന് ലഭ്യമാണെന്നും നേടുന്ന ഒരു അറിവും ചെറുതല്ലെന്നും ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്  ട്രെയിനിംഗ് ഹാളില്‍ നടന്ന സൗജന്യ പരീക്ഷാ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു  കളക്ടര്‍. ഓരോ പരീക്ഷയ്ക്കും അതത് രീതിയിലുള്ള വൈദഗ്ധ്യം അവശ്യമാണ്. പരീക്ഷകള്‍ വിജയിക്കുന്നതിന് ശരിയായ പരിശീലനവും തയ്യാറെടുപ്പുകളും ആവശ്യമാണ്. ഉദ്യോഗാര്‍ത്ഥികള്‍ ഇത്തരം പരിശീലന പരിപാടികള്‍ നന്നായി പ്രയോജനപ്പെടുത്തണമെന്നും കളക്ടര്‍ പറഞ്ഞു.

എറണാകുളം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ കെ. സജീവ് കര്‍ത്താ മുഖ്യപ്രഭാഷണം നടത്തി. മേഖലാ എംപ്ലോയ്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. അബ്ദു റഹിമാന്‍ കുട്ടി, സബ് റീജയണല്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ കെ.എസ്. ബിന്ദു, ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസറായ വി.എസ് ബീന, എംപ്ലോയ്‌മെന്റ് ഓഫീസര്‍മാരായ വി. ഐ. കബീര്‍, ജി. സജയന്‍, സി.പി. ഐഷ, ജൂനിയര്‍ എംപ്ലോയ്‌മെന്റ് ഓഫീസര്‍ പി.വൈ. രാജി തുടങ്ങിയവര്‍ പങ്കെടുത്തു.

സംസ്ഥാന സഹകരണ പരീക്ഷാ ബോര്‍ഡ് വിവിധ തസ്തികകളിലേക്ക് നടത്തുന്ന പരീക്ഷകളില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. 300 അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുത്ത 30 പേര്‍ക്കാണ് പരിശീലനത്തിനുള്ള അവസരം ലഭിച്ചത്. വിദഗ്ധരായ അധ്യാപകരുടെ ക്ലാസുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കും.

date