Skip to main content
ജില്ലാ പഞ്ചായത്ത്‌ പ്രിയദർശിനി ഹാളിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ നടന്ന ട്രാൻസ്ജൻഡർ ഫോറം മഴവിൽ ടോക്ക് ഷോ

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, മഴവില്ല് ടോക് ഷോ സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു

 

ട്രാന്‍സ്‌ജെന്‍ഡറുകളുടെ ആരോഗ്യ പരിപാലനത്തിനായി ഹെല്‍ത്ത് ക്ലിനിക്ക് ആരംഭിക്കുന്നതിനുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത് സ്വീകരിച്ചു വരികയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. 

എറണാകുളം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ കുടുംബശ്രീ ജെന്‍ഡര്‍ വികസന വിഭാഗം സംഘടിപ്പിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ ഫോറം മഴവില്ല്  ടോക്ക് ഷോ സാംസ്‌ക്കാരിക പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് ആവശ്യമായ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.

കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓഡിനേറ്റര്‍ എം.ബി. പ്രീതി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സ്‌നേഹിത കൗണ്‍സിലര്‍ കവിതാ ഗോവിന്ദ്, ജെന്‍ഡര്‍ വിഭാഗം ജില്ലാ പ്രോഗ്രാം മാനേജര്‍ ഷൈന്‍ ടി. മണി, കേരള ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ശീതള്‍ ശ്യാം, ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം ഇ. ഇ നവാസ്, സംരംഭകരായ അമൃത ജോസഫ് മാത്യു, തൃപ്തി ഷെട്ടി തുടങ്ങിയവര്‍ പങ്കെടുത്തു.

date