Skip to main content

അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു

പ്രത്യേക സംക്ഷിപ്ത വോട്ടർപട്ടിക പുതുക്കൽ യജ്ഞം 2023ന്റെ ഭാഗമായി തയ്യാറാക്കിയ കണ്ണൂർ ജില്ലയിലെ മുഴുവൻ പോളിംഗ് സ്‌റ്റേഷനുകളുടെയും അന്തിമ വോട്ടർപട്ടിക വ്യാഴാഴ്ച പ്രസിദ്ധീകരിച്ചു. ജില്ലയിൽ ആകെ 9,55,536 പുരുഷ വോട്ടർമാരും 10,68,519 സ്ത്രീ വോട്ടർമാരും ഒമ്പത് ട്രാൻസ്‌ജെൻഡർ വോട്ടർമാരും പുതിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. പുതിയ പട്ടികയിൽ 27210 വോട്ടർമാരെ ഉൾപ്പെടുത്തുകയും നിലവിലെ പട്ടികയിൽനിന്ന് 36724 വോട്ടർമാരെ ഒഴിവാക്കുകയും ചെയ്തിട്ടുണ്ട്.

date