Skip to main content

'ഫൈൻട്യൂൺ' പഠന പ്രോത്സാഹനം: ജില്ലാതല ഉദ്ഘാടനം ആറിന്

 

അഭിരുചിക്കും കഴിവുകൾക്കും അനുയോജ്യമായ ഉപരിഠനത്തിലേക്കും കരിയറിലേക്കും വഴികാട്ടിയായി, കഴിവുകളെ തേച്ചുമിനുക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പും സമഗ്രശിക്ഷാ കേരളവും ജില്ലാ ഇൻഫർമേഷൻ ഓഫീസും ചേർന്ന് ഫൈൻട്യൂൺ പഠന പ്രോത്സാഹന പരിപാടി നടത്തുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ജനുവരി ആറിന് ചൊവ്വ ഹയർസെക്കണ്ടറി സ്‌കൂളിൽ നടക്കും. ഉച്ചക്ക് രണ്ടിന് രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ ഇൻഫർമേഷൻ ഓഫീസ് നിർമിച്ച ഹ്രസ്വചിത്രം 'ദ ട്രാപ്പ്', ലഹരിമുക്ത ബോധവത്കരണത്തിന്റെ ഭാഗമായുള്ള 'കണ്ണൂർ ഗസറ്റ്' സ്‌പെഷ്യൽ പതിപ്പ് എന്നിവ ചടങ്ങിൽ പ്രകാശനം ചെയ്യും. ഹ്രസ്വചിത്രം മേയർ ടി ഒ മോഹനൻ പ്രകാശനം ചെയ്യും. ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ്
അഡ്വ. ബിനോയ് കുര്യൻ മുഖ്യാതിഥിയാവും. പിഒ മുരളീധരൻ ക്ലാസെടുക്കും.
പഠന പ്രോത്സാഹന പരിപാടിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ എല്ലാ ബി ആർ സികളിലെയും തെരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളിൽ ശിൽപശാലകൾ നടത്തും. പൊതുവിദ്യാഭ്യാസ വകുപ്പും ഡയറ്റും പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ പ്രകാരമാണ് ശിൽപശാല നടക്കുക. വിദ്യാർഥികളുമായുള്ള ആശയവിനിമയം, അവതരണം, ഹ്രസ്വചിത്ര പ്രദർശനം തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. വിദഗ്ധരുടെ നേതൃത്വത്തിൽ ക്ലാസുകളും നടക്കും.

date