Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍ 05-01-2023

ദേവസ്വം പട്ടയം: രേഖകളുമായി ഹാജരാവണം

കണ്ണൂർ ഡെപ്യൂട്ടി കലക്ടർ എൽ ആർ ലാൻഡ് ട്രിബ്യൂണൽ മുമ്പാകെ കണ്ണൂർ താലൂക്കിലെ ദേവസ്വം പട്ടയത്തിനായി നാളിതുവരെ അപേക്ഷ നൽകിയ   എസ് എം കേസുകളിലെ കക്ഷികളും കേസുമായി ബന്ധപ്പെട്ട എതിർകക്ഷികളും തങ്ങളുടെ വാദം തെളിയിക്കുന്നതിനാവശ്യമായ എല്ലാ രേഖകളുമായി   ജനുവരി 19, 20, 21 തീയ്യതികളിൽ രാവിലെ 11 മണിക്ക് കണ്ണൂർ കലക്ടറേറ്റ് ബി സെക്ഷനിൽ നേരിട്ട് ഹാജരാകണമെന്ന് ഡെപ്യൂട്ടി കലക്ടർ (എൽആർ) അറിയിച്ചു. ആധാരം, അടിയാധാരം, നടപ്പുവർഷത്തെ നികുതി രസീത്, കൈവശ സർട്ടിഫിക്കറ്റ് എന്നിവ മൂന്ന് സെറ്റ് വീതം സമർപ്പിക്കണം. ഇതിനകം മൂന്ന് സെറ്റ് വീതം നൽകിയിട്ടുളളവർ വീണ്ടും നൽകേണ്ടതില്ല. ഫോൺ : 04972700645

 

ഡ്രൈവിങ് ടെസ്റ്റ് മാറ്റി

ജില്ലയിലെ എല്ലാ ആർ ടി, സബ് ആർ ടി ഓഫീസുകളിൽ ജനുവരി ആറിന് നടത്താനിരുന്ന സി എഫ് ടെസ്റ്റ്, ഡ്രൈവിങ് ടെസ്റ്റ്, ലേണേഴ്‌സ് ടെസ്റ്റ് എന്നിവ മാറ്റിയതായി റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു.        

ഡ്രൈവിംഗ് ടെസ്റ്റ് 11ന്

ഇരിട്ടി സബ് ആർ ടി ഓഫീസിൽ ജനുവരി ആറിന് നടത്താനിരുന്ന ഡ്രൈവിംഗ് ലൈസൻസിനുള്ള ഡ്രൈവിംഗ് ടെസ്റ്റും വാഹന ഫിറ്റ്‌നസ് പരിശോധനയും മാറ്റിയതായി ഇരിട്ടി ജോയിന്റ് ആർ ടി ഒ അറിയിച്ചു. ഡ്രൈവിംഗ് ടെസ്റ്റ് ജനുവരി 11ന് നടക്കും. ഫിറ്റ്‌നസ് ടെസ്റ്റിനുള്ള വാഹനങ്ങൾ തിങ്കളാഴ്ച മുതലുള്ള ദിവസങ്ങളിൽ പരിശോധനക്ക് ഹാജരാക്കാമെന്ന് ഇരിട്ടി ജോയിന്റ് റീജ്യണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. ഫോൺ: 0490 2490001.

ജില്ലാതല ക്വിസ് മത്സരം

നാഷനൽ വോട്ടേഴ്‌സ് ഡേയുടെ ഭാഗമായി ജനുവരി ഏഴ് രാവിലെ 11 മണിക്ക് കൃഷ്ണ മേനാൻ സ്മാരക ഗവ. വനിതാ കോളജിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച ജില്ലാതല ക്വിസ് മത്സരം നടത്തുന്നു. ജില്ലയിലെ എല്ലാ കോളജുകളിൽനിന്നും പരമാവധി നാല് പേർക്ക് പങ്കെടുക്കാം. പങ്കെടുക്കുന്ന വിദ്യാർഥികളുടെ വിവരം ജനുവരി ആറ് ഉച്ച മൂന്ന് മണിക്ക് മുമ്പ് electionkannur@gmail.com എന്ന വിലാസത്തിൽ അറിയിക്കുക.

 

ഉന്നത വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

വിധവകളുടെ മക്കൾക്ക് ഉന്നത വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് 2022-23 വർഷത്തേക്ക് ഓൺലൈനായി അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തിൽ സർക്കാർ/എയ്ഡഡ് സ്ഥാപനങ്ങളിൽ പ്രവേശനം നേടിയവരും മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ച സംസ്ഥാന സർക്കാരിന്റെ കീഴിലെ സർവ്വകലാശാലകൾക്ക് കീഴിലെ കോളേജുകളിൽ പഠിക്കുന്നവരോ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അംഗീകരിച്ച പ്രൊഫഷണൽ കോഴ്‌സുകൾ പഠിക്കുന്നവരോ ആയിരിക്കണം. വാർഷിക വരുമാനം മൂന്ന് ലക്ഷം രൂപയിൽ കവിയരുത്. സർക്കാർ തലത്തിൽ നിന്നും മറ്റ് സ്‌കോളർഷിപ്പുകൾ ലഭിക്കുന്നവരും അങ്കണവാടി വർക്കർ/ഹെൽപ്പർ, ആശാവർക്കർ/പാർട് ടൈം കണ്ടിജന്റ് ജീവനക്കാർ ഒഴികെയുളള സർക്കാർ ജീവനക്കാരും അർഹരല്ല. അപേക്ഷകർ അതത് സ്ഥലത്തെ ഐ സി ഡി എസ് ഓഫീസിലെ ശിശുവികസന പദ്ധതി ഓഫീസർമാർക്ക് www.schemes.wcd.kerala.gov.in വഴി ജനുവരി 31നകം സമർപ്പിക്കണം.

ലെവൽക്രോസ് അടച്ചിടും

തലശ്ശേരി-കണ്ണൂർ ദേശീയപാത ചൊവ്വയിൽ എടക്കാട്-കണ്ണൂർ സൗത്ത് സ്റ്റേഷനുകൾക്കിടയിലെ 239-ാം നമ്പർ ലെവൽക്രോസ് ജനുവരി ഏഴിന് രാവിലെ എട്ട് മുതൽ ഒമ്പതിന് രാത്രി എട്ട് വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുമെന്ന് സതേൺ റെയിൽവെ അസിസ്റ്റന്റ് ഡിവിഷണൽ എഞ്ചിനീയർ അറിയിച്ചു.

തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കി

ജില്ലയിൽ എൻ സി സി/ സൈനിക ക്ഷേമ വകുപ്പിൽ ക്ലർക്ക്-ടൈപ്പിസ്റ്റ് (സ്‌പെഷ്യൽ റിക്രൂട്ട്‌മെന്റ് എസ്‌സി/എസ്ടി-വിമുക്തഭടൻമാർ മാത്രം-328/2022) തസ്തികയിലേക്ക് 2022 ആഗസ്ത് 16 ലെ ഗസറ്റ് വിജ്ഞാപന പ്രകാരം യോഗ്യരായ ഉദേ്യാഗാർഥികൾ ആരും അപേക്ഷ സമർപ്പിക്കാത്തതിനാൽ തെരഞ്ഞെടുപ്പ് നടപടികൾ റദ്ദാക്കിയതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു.

തീയതി നീട്ടി

എസ് ആർ സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന മാനേജ്‌മെന്റ് ഓഫ് ലേണിങ് ഡിസബിലിറ്റീസ് കോഴ്‌സിന് അപേക്ഷ സമർപ്പിക്കാനുള്ള തീയതി ജനുവരി 20 വരെ നീട്ടി. ആറുമാസത്തെ വിദൂര വിദ്യാഭ്യാസ കോഴ്‌സിനുള്ള യോഗ്യത 12ാം ക്ലാസ്. പ്രായപരിധി ഇല്ല. സ്‌കൂൾ അധ്യാപകർ, സ്‌പെഷ്യൽ എജുക്കേറ്റർമാർ, സൈക്കോളജിസ്റ്റ്, എജുക്കേഷണൽ തെറാപ്പിസ്റ്റ് എന്നിവർക്ക് മുൻഗണന. അപേക്ഷയും വിശദ വിവരങ്ങളും www.srccc.inൽ ലഭിക്കും. വിലാസം: ക്രിയേറ്റീവ് എർത്ത് മൈൻഡ് കെയർ, തളിപ്പറമ്പ്, കണ്ണൂർ 670141. ഫോൺ: 6282880280, 8921272179.

തൊഴിലധിഷ്ഠിത കോഴ്‌സുകൾ

കണ്ണൂർ ഗവ. ഐ ടി ഐയിൽ ഐ എം സി നടത്തുന്ന തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിപ്ലോമ ഇൻ ക്വാളിറ്റി കണട്രോൾ, ഡിപ്ലോമ ഇൻ ഓയിൽ ആന്റ് ഗ്യാസ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് എസ് എസ് എൽ സി/ പ്ലസ്ടു/ വി എച്ച് എസ് ഇ/ ഡിഗ്രി/ ബി ടെക്ക് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. ഫോൺ: 8301098705.

ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം

കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിന്റെ ജില്ലാ ഓഫീസിൽ നിന്നും വിവിധ പെൻഷനുകൾ ലഭിക്കുന്ന പെൻഷണർമാർ തുടർന്നും ലഭിക്കാൻ ജനുവരി 31നകം ലൈഫ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. പെൻഷൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ, ഐ എഫ് എസ് സി കോഡ്, ആധാർ നമ്പർ എന്നിവയും ലൈഫ് സർട്ടിഫിക്കറ്റിനൊപ്പം നൽകണം.

റീ ടെണ്ടർ

കണ്ണൂർ അർബൻ ഐ സി ഡി എസ് ഓഫീസ് ഉപയോഗത്തിനായി കരാർ അടിസ്ഥാനത്തിൽ വാഹനം (കാർ/ ജീപ്പ്) വാടകക്ക് നൽകാൻ താൽപര്യമുള്ള വാഹന ഉടമകളിൽ നിന്നും ടെണ്ടർ ക്ഷണിച്ചു. ജനുവരി 16ന് രാവിലെ 11.30 വരെ സമർപ്പിക്കാം. ഫോൺ: 0497 2708150.

ലേലം

കോടതി കുടിശ്ശിക ഈടാക്കുന്നതിനായി ജപ്തി ചെയ്ത കൊട്ടിയൂർ അംശം ദേശത്തെ പ്രൊ.സ.880ൽ പെട്ട 0.1862 ഹെക്ടർ ഭൂമിയുടെ ഭാഗിക്കാത്ത 1/7 അവകാശവും അതിലുൾപ്പെട്ട സകലതും ജനുവരി ഏഴിന് രാവിലെ 11.30 ന് സ്ഥലത്ത് ലേലം ചെയ്യും. കൂടുതൽ വിവരങ്ങൾ ഇരിട്ടി താലൂക്ക് ഓഫീസിലും കൊട്ടിയൂർ വില്ലേജ് ഓഫീസിലും ലഭിക്കും.

 

അങ്കണവാടി വർക്കർ, ഹെൽപ്പർ: അപേക്ഷ ക്ഷണിച്ചു

എടക്കാട് അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിലെ ചേലോറ സോണൽ, തലശ്ശേരി ഐ സി ഡി എസ്, കണ്ണൂർ അർബൻ ഐസിഡിഎസ് പരിധികളിൽ അങ്കണവാടികളിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ അതത് സോണലുകളിലോ നഗരസഭയിലോ സ്ഥിരതാമസക്കാരാകണം. പ്രായപരിധി 18നും 46നും ഇടയിൽ. വർക്കർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസായവരും ഹെൽപ്പർ തസ്തികയിലേക്ക് എസ് എസ് എൽ സി പാസാകാത്തവരും എഴുതാനും വായിക്കാനും അറിയുന്നവരുമാകണം.
എടക്കാട് അഡീഷണൽ, കണ്ണൂർ അർബൻ ഐസിഡിഎസുകളിലെ അപേക്ഷകൾ ജനുവരി 16നും തലശ്ശേരി ഐ സി ഡി എസ് പരിധിയിലെ അപേക്ഷ 31നും വൈകിട്ട് അഞ്ചിനകം ലഭിക്കണം. കണ്ണൂർ അർബൻ പരിധിയിലെ അപേക്ഷകൾ കണ്ണൂർ അർബൻ ഐസിഡിഎസ് ഓഫീസിലും ചേലോറ സോണിലെ എടക്കാട് അഡീഷണൽ ഐ സി ഡി എസ് ഓഫീസിലും അപേക്ഷിക്കണം. തലശ്ശേരിയിലെ മാതൃകഫോറം തലശ്ശേരി ഐസിഡിഎസ് ഓഫീസ്, നഗരസഭ, പഴയ ബസ്റ്റാന്റിലെ ടി ബി കോപ്ലക്‌സ് ഒന്നാംനിലയിൽ ഇ മിത്രം ജനസേവന കേന്ദ്രം എന്നിവിടങ്ങളിൽ ലഭിക്കും. ഫോൺ: 04972852100 (എടക്കാട്), 04902344488 (തലശ്ശേരി), 04972708150 (കണ്ണൂർ അർബൻ).

അങ്കണവാടി വർക്കർ

കല്യാശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് പരിധിയിൽ അങ്കണവാടികളിൽ അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 18നും 46നും ഇടയിൽ. എസ് എസ് എൽ സി പാസായവരായിരിക്കണം. അപേക്ഷകൾ ജനുവരി 15ന് വൈകിട്ട് അഞ്ചിനകം കല്യാശ്ശേരി അഡീഷണൽ ഐ സി ഡി എസ് പ്രൊജക്ട് ഓഫീസിൽ ലഭിക്കണം

 

date