Skip to main content
കാക്കനാട് സിവില്‍ സ്‌റ്റേഷനിലെ ആസൂത്രണ സമിതി ഹാളില്‍ നടന്ന എം.പി ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ അവലോകന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് സംസാരിക്കുന്നു.

എം.പി. ഫണ്ട് ഉപയോഗിച്ചുള്ള പദ്ധതികളില്‍ കാലതാമസം ഒഴിവാക്കണം: ജില്ലാ കളക്ടര്‍

 

എം.പി.മാരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്. ജില്ലയില്‍ എം.പി. ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന വിവിധ പദ്ധതികള്‍ വിലയിരുത്താനായി ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടര്‍. പദ്ധതി നിര്‍വഹണത്തില്‍ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരാതികള്‍ക്ക് ഇടയുണ്ടാവരുത്. പദ്ധതികളുടെ ഭൗതികവും സാമ്പത്തികവുമായ പൂര്‍ത്തീകരണം ഉറപ്പാക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു.

നിലവിലെ ലോകസഭ, രാജ്യസഭാ എം.പി. മാരും മുന്‍ എം.പി. മാരും നിര്‍ദേശിച്ച പദ്ധതികളുടെ പുരോഗതി യോഗത്തില്‍ വിലയിരുത്തി. ലോകസഭ കാലാവധി 2024 ല്‍ അവസാനിക്കാനിരിക്കെ പദ്ധതികള്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 

യോഗത്തില്‍ ജില്ലാ പ്ലാനിങ് ഓഫീസര്‍ പി.എ. ഫാത്തിമ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസര്‍ അനില്‍കുമാര്‍, എം.പി മാരുടെ പ്രതിനിധികളായ പി.സി. ഷൈന്‍, കെ.എന്‍. മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.

date