Skip to main content

റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിക്കും

ജനുവരി 26ന് രാജ്യത്തിന്റെ 74ാം റിപ്പബ്ലിക് ദിനം കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ വിപുലമായ രീതിയിൽ ആഘോഷിക്കാൻ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു. പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടാവും. പരേഡിൽ പോലീസ്, ജയിൽ, എക്‌സൈസ്, വനം വകുപ്പുകൾ, എൻസിസി, എസ്പിസി, ജൂനിയർ റെഡ് ക്രോസ് പ്ലാറ്റൂണുകൾ, ഡിഎസ്‌സി സെൻററിന്റെ ബാൻഡ് മേളം എന്നിവ അണിനിരക്കും. വിവിധ വകുപ്പുകളുടെയും മിഷനുകളുടെയും ഫ്‌ളോട്ടുകൾ പരേഡിനെ ആകർഷകമാക്കും. മികച്ച ഫ്‌ളോട്ടുകൾക്ക് സമ്മാനം നൽകും. പരേഡിന്റെ റിഹേഴ്‌സൽ ജനുവരി 21, 23, 24 തീയ്യതികളിൽ നടത്തും. ചടങ്ങിൽ പ്ലാസ്റ്റിക്, ഡിസ്‌പോസിബ്ൾ വസ്തുക്കൾ ഒഴിവാക്കാനും തീരുമാനിച്ചു. യോഗത്തിൽ എഡിഎം കെ കെ ദിവാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ പ്രകാശൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date