Skip to main content
എടവനക്കാട് ഗ്രാമ പഞ്ചായത്തിൻ്റെ വികസന സെമിനാർ കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

എടവനക്കാട് പഞ്ചായത്തില്‍ വികസന സെമിനാര്‍

 

എടവനക്കാട് ഗ്രാമ പഞ്ചായത്തില്‍ വാര്‍ഷിക പദ്ധതി രൂപീകരണത്തിനായി വികസന സെമിനാര്‍ സംഘടിപ്പിച്ചു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ലൈഫ് ഭവന പദ്ധതിയുടെ ആദ്യ ഗഡു വിതരണവും എംഎല്‍എ നിര്‍വഹിച്ചു.

എടവനക്കാട് പുളിക്കനാട്ട് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് അസീന അബ്ദുല്‍ സലാം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആനന്ദവല്ലി ചെല്ലപ്പന്‍ പദ്ധതി അവതരണം നടത്തി. 

'ഇന്നത്തെ വെല്ലുവിളികളും പരിഹാര മാര്‍ഗങ്ങളും'എന്ന വിഷയത്തില്‍ കുസാറ്റ് പ്രൊഫസര്‍ ഡോ. മുഹമ്മദ് ഹാത്ത ക്ലാസ് നയിച്ചു. പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയര്‍മാന്‍ സുധേഷ് പഞ്ചായത്തിന്റെ വികസന കാഴ്ചപ്പാടുകള്‍ അവതരിപ്പിച്ചു. 14 വിഷയാധിഷ്ടിത ഗ്രൂപ്പുകളുടെ ചര്‍ച്ച സെമിനാറില്‍ നടന്നു. 

ജില്ലാ പഞ്ചായത്ത് അംഗം എം.ബി. ഷൈനി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ ഇക്ബാല്‍, സെക്രട്ടറി ലോറന്‍സ് അന്റോണിയോ അല്‍മേഡ, എടവനക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് ടി.എ ജോസഫ്, ബ്ലോക്ക് അംഗങ്ങള്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date