Skip to main content

ജില്ല ക്ഷീര സംഗമം: സമ്മേളനം മന്ത്രി ചിഞ്ചുറാണി നാളെ ഉദ്ഘാടനം ചെയ്യും 

ആലപ്പുഴ: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെയും സംയുക്താഭിമുഖ്യത്തില്‍ ആര്യാട് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന ജില്ല ക്ഷീരസംഗമം നാളെ
(ഏഴിന്) രാവിലെ 11-ന് ക്ഷീരവികസന മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ മന്ത്രി പി. പ്രസാദ് മുഖ്യപ്രഭാഷണം നടത്തും.

പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും. എ.എം. ആരിഫ് എം.പി. മുഖ്യാതിഥിയാകും. ക്ഷീര വികസന ഡയറക്ടര്‍ ഡോ. എ. കൌശിഗന്‍ ആമുഖ പ്രഭാഷണം നടത്തും. വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍. വീണ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

ചടങ്ങില്‍ എം.എല്‍.എ.മാരായ രമേശ് ചെന്നിത്തല, ദലീമ ജോജോ, യു. പ്രതിഭ, എം.എസ്. അരുണ്‍ കുമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി, നഗരസഭ ചെയര്‍പേഴ്‌സണ്‍ സൗമ്യ രാജ്, മറ്റ് ജനപ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പരിപാടിയോടനുബന്ധിച്ച് കന്നുകാലി പ്രദര്‍ശന മത്സരം, ക്ഷീരകര്‍ഷകരെ ആദരിക്കല്‍, ക്ഷീരവികസന സെമിനാര്‍, ക്ഷീരോത്പന്ന നിര്‍മാണ പരിശീലനം, വിവിധ പ്രദര്‍ശനങ്ങള്‍, ക്ഷീരസംഘം ജീവനക്കാര്‍ക്കുള്ള ശില്‍പശാല, സ്‌കൂള്‍ കുട്ടികള്‍ക്കായുള്ള ഡയറി ക്വിസ്, ഉപന്യാസ മത്സരം, നിറക്കൂട്ട് - ചിത്ര രചന മത്സരം, സമ്മാനദാനം, തത്സമയ പ്രശ്‌നോത്തരി, കളിയരങ്ങ്, സര്‍ഗസന്ധ്യ കലാപരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു വരുന്നു.

date