Skip to main content

ജനപങ്കാളിത്തത്തോടെ പ്രദര്‍ശന വിപണന സ്റ്റാളുകള്‍  

ആലപ്പുഴ: ജില്ല ക്ഷീരസംഗമത്തിന്റെ ഭാഗമായി നടത്തിയ വിവിധ പ്രദര്‍ശന- വിപണന സ്റ്റാളുകള്‍ 'ദൃശ്യം' ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം ആര്‍. റിയാസ് അധ്യക്ഷത വഹിച്ചു.

തുടര്‍ന്ന് ക്ഷീരസംഘം ജീവനക്കാര്‍ക്കായി നടത്തിയ ശില്‍പശാല എ.എം.ആരിഫ് എം.പി. ഉദ്ഘാടനം  ചെയ്തു. എച്ച്. സലാം എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഓച്ചിറ ക്ഷീര പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പി.പി. ബിന്ദുമോന്‍ മോഡറേറ്ററായി. സഹകരണ വകുപ്പ് മുന്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ജി. സുധീഷ് ബാബു ക്ലാസ് നയിച്ചു.

വിമുക്തി- ലഹരി വിരുദ്ധ ബോധവത്കരണത്തില്‍ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ മനോജ് കുമാര്‍ ക്ലാസ് നയിച്ചു. 

വിവിധതരം ക്ഷീര ഉത്പന്നങ്ങള്‍, പാരമ്പര്യേതര തീറ്റ ഇനങ്ങള്‍, നാട്ടറിവുകള്‍, വിവിധയിനം തീറ്റപ്പുല്‍ ഇനങ്ങള്‍, കന്നുകാലി തീറ്റകള്‍, ക്ഷീര കര്‍ഷക ക്ഷേമനിധി എന്നിവയുമായി ബന്ധപ്പെട്ട സ്റ്റാളുകള്‍  ഉള്‍പ്പടെ 20 ഓളം പ്രദര്‍ശന വിപണന കേന്ദ്രങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. പാലുത്പ്പന്നങ്ങള്‍ വാങ്ങുന്നതിനും കന്നുകാലി വളര്‍ത്തലിന്റെ പുതിയ രീതികള്‍ പിന്തുടരുന്നതിനും മനസ്സിലാക്കുന്നതിനുമായി ധാരാളം ക്ഷീര കര്‍ഷകരാണ് പ്രദര്‍ശന വേദികളില്‍ എത്തുന്നത്. 

date