Skip to main content

അറിയിപ്പുകള്‍

പുനര്‍ലേലം നടത്തുന്നു

 

വില്‍പ്പന നികുതിയിനത്തില്‍ 6,92,363 രൂപയും പലിശയും കലക്ഷന്‍ ചാര്‍ജ്ജും നോട്ടീസ് ചാര്‍ജ്ജും ഈടാക്കുന്നതിനായി കെ പി രാജീവന്‍, ന്യൂ കാവേരി ട്രേഡേഴ്‌സ് ചാമക്കുന്നുമ്മല്‍ കല്ലോട് എന്നയാളില്‍ നിന്നും ജപ്തി ചെയ്തിട്ടുളളതും കൊയിലാണ്ടി താലൂക്കില്‍ എരവട്ടൂര്‍ വില്ലേജില്‍ കല്ലോട് ദേശത്ത് റീസ 78 ഭാഗത്തില്‍പ്പെട്ട 0.1012 ഹെക്ടര്‍ ഭൂമിയുടെ പുനര്‍ലേലം ജനുവരി 20 ന് രാവിലെ 11.30 ന് എരവട്ടൂര്‍ വില്ലേജില്‍ നടത്തും. സര്‍ക്കാരിന്റെ എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിന് ബാധകമായിരിക്കുമെന്ന് വടകര തഹസിൽദാർ ( ആർ ആർ )അറിയിച്ചു.    

 

 

 

കൂടിക്കാഴ്ച നടത്തുന്നു

 

ജല വിഭവ വകുപ്പ് (ഗവ : ഓഫ് ഇന്ത്യ ) പ്രൊജക്ട് സ്റ്റാഫ് തസ്തികയിലെ ഒരു ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത എം.എസ്.സി. കെമിസ്ട്രി. ജല ഗുണനിലവാര പരിശോധന, സോഫിസ്റ്റിക്കേറ്റഡ് അനലിറ്റിക്കൽ ഉപകരണങ്ങൾ കൈകാര്യം ചെയ്തുള്ള പ്രവർത്തി പരിചയം എന്നിവ അഭികാമ്യം. 2022 ഡിസംബർ 1 ൽ 40 വയസ്സിൽ കൂടാൻ പാടില്ല. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകളുമായി ജനുവരി 10 ന് രാവിലെ 11 മണിക്ക് നാലാം നില, അനലിറ്റിക്കൽ ലാബോറട്ടറി, ഭൂജലവകുപ്പ്, മിനി സിവിൽ സ്റ്റേഷൻ ,കുന്ദമംഗലം ഓഫീസിൽ കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0495 2803537

 

 

അപേക്ഷ ക്ഷണിച്ചു

 

കുന്ദമംഗലം അഡീഷണൽ (മുക്കം) ഐ സി ഡി എസ് ഓഫീസിന് കീഴിലെ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളിലെയും മുക്കം മുനിസിപ്പാലിറ്റിയിലെയും അങ്കണവാടികളിലെ വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ മാവൂർ, കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്ത് ഓഫീസുകളിലും, മുക്കം

മുനിസിപ്പാലിറ്റി ഐ സി ഡി എസ് ഓഫിസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ലഭിക്കും. അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി ജനുവരി 21 വൈകുന്നേരം 5 മണി. അപേക്ഷകർ 2023 ജനുവരി 1 ന് 18 നും 46 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവുകൾ ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 0495 229 4016.

 

 

 

അപേക്ഷ ക്ഷണിച്ചു

 

എല്‍ ബി എസ് സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍ തുടങ്ങുന്ന എംപ്ലോയ്‌മെന്റ് കോച്ചിങ് പ്രോഗ്രാം, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ (ഇംഗ്ലീഷ് ആൻഡ് മലയാളം) എന്നീ കോഴ്‌സുകള്‍ക്ക് എസ് എസ് എല്‍ സി യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിരങ്ങള്‍ക്ക് : 04952720250

 

 

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ ചെയ്ത ശേഷം വിവിധ കാരണങ്ങളാല്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടമായ വിമുക്തഭടന്മാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി നിലനിര്‍ത്തി രജിസ്‌ട്രേഷന്‍ പുതുക്കുന്നതിന് അവസരം. 2022 ജനുവരി 1 മുതല്‍ ഒക്‌ടോബര്‍ 31വരെ രജിസ്‌ട്രേഷന്‍ പുതുക്കാന്‍ സാധിക്കാതെ സീനിയോരിറ്റി നഷ്ടപ്പെട്ടവര്‍ക്കാണ് അവസരം. മാര്‍ച്ച് 31വരെയുളള എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും സൈനിക ക്ഷേമ ഓഫീസില്‍ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ പുതുക്കാവുതാണ്.

 

date