Skip to main content

അറിയിപ്പുകള്‍ _2

കരാർ നിയമനം

 

കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജ് വിആര്‍ഡിഎൽ ന് കീഴിലെ വിഎച്ച്എഫ് പ്രോജക്ടിന്റെ ഭാഗമായി പ്രൊജക്ട് ടെക്‌നീഷന്‍ III ആയി ഒരു വര്‍ഷ കാലയളവിലേക്ക് കരാര്‍ നിയമനം നടത്തുന്നു. താല്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ കൂടിക്കാഴ്ചക്കായി കോഴിക്കോട് ഗവ മെഡിക്കല്‍ കോളേജിന്റെ ഓഫീസില്‍ വയസ്സ്, യോഗ്യത, ഐഡന്റിറ്റി ഇവ തെളിയിക്കുന്ന രേഖകളുടെ അസ്സലും പകര്‍പ്പും സഹിതം ജനുവരി 13 ന് രാവിലെ 10.30 ന് ഹാജരാകണം. പ്ലസ് ടു സയൻസ് ഐച്ചിക വിഷയമായെടുത്ത് പാസ്സായതിനു ശേഷമുളള 2 വര്‍ഷ ഡിഎംഎല്‍ടി അല്ലെങ്കില്‍ പിഎംഡബ്ല്യൂ അല്ലെങ്കില്‍ റേഡിയോളജി/റേഡിയോഗ്രാഫിയോ ബന്ധപ്പെട്ട വിഷയങ്ങളോ അല്ലെങ്കില്‍ ഒരു വര്‍ഷ ഡിഎംഎല്‍ടി കോഴ്‌സിനൊപ്പം അംഗീകൃത സ്ഥാപനത്തിലെ ഒരു വര്‍ഷ പ്രവൃത്തി പരിചയം അല്ലെങ്കില്‍ 2 വര്‍ഷത്തെ ഫീല്‍ഡ്/ലബോറട്ടറി പരിചയം(ബി എസ് സി ബിരുദം 3 വര്‍ഷ പ്രവൃത്തി പരിചയമായി പരിഗണിക്കും) അല്ലെങ്കില്‍ അംഗീകൃത സര്‍ക്കാര്‍ സ്ഥാപനത്തിലെ അനിമല്‍ ഹൗസ് കീപ്പിങ്. കൂടുതൽ വിവരങ്ങള്‍ക്ക്: 04952350216

 

 

 

ടെണ്ടർ ക്ഷണിച്ചു

 

കൊടുവളളി അഡീഷണൽ ഐസിഡിഎസ് കാര്യാലയത്തിലേക്ക് 2022-23 വർഷത്തെ അങ്കണവാടി കണ്ടിജൻസി സാധനങ്ങൾ വിരതരണം ചെയ്യുന്നതിന് സ്ഥാപനങ്ങളിൽ/വ്യക്തികളിൽ നിന്നും മുദ്രവെച്ച ടെണ്ടർ ക്ഷണിച്ചു. ഒരു അങ്കണവാടിക്ക് 2000 രൂപ നിരക്കിൽ 148 അങ്കണവാടികൾക്കാണ് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യേണ്ടത്. ടാക്സ് ഉൾപ്പെടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്ന സാധനങ്ങൾ ഉൾക്കൊളളിച്ച 148 കിറ്റുകൾ പ്രസ്തുത അങ്കണവാടികളിൽ എത്തിക്കുന്നതിനുളള തുകയാണ് ടെണ്ടറിൽ കാണിക്കേണ്ടത്. അങ്കണവാടി കണ്ടിജൻസിയിൽ ഉൾപ്പെട്ട സാധനങ്ങളുടെ വിശദാംശങ്ങൾ പ്രസ്തുത ഓഫീസിൽ നിന്നും പ്രവർത്തി ദിവസങ്ങളിൽ ലഭ്യമാണ്. ടെണ്ടർ ഫോറത്തിന്റ വില 800+ജിഎസ്ടി, ഇ.എം.ഡി തുക -2960. പ്രവർത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്ന് ഫോറം ലഭ്യമാവും. ടെണ്ടർ സമർപ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 10 ഉച്ചക്ക് 1 മണി. അന്നേദിവസം വൈകീട്ട് 3 മണിക്ക് ടെണ്ടർ തുറക്കും. കൂടുതൽ വിവരങ്ങൾക്ക്: 0495-2281044

 

 

 

 

ടെണ്ടറുകൾ ക്ഷണിച്ചു

 

കോഴിക്കോട് അർബൻ 1 ഐ.സി.ഡി.എസ് കാര്യാലയത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ വാഹനം വാടകക്ക് ഓടിക്കുന്നതിന് താല്പര്യമുള്ള വാഹന ഉടമകളിൽ നിന്നും മുദ്ര പതിപ്പിച്ച ടെണ്ടറുകൾ ക്ഷണിച്ചു. ടെണ്ടർ ഫോറം വിതരണം ചെയ്യുന്ന അവസാന തിയ്യതി ജനുവരി 12 ഉച്ചക്ക് 1 മണി. കൂടുതൽ വിവരങ്ങൾക്ക് : 0495 2702523, 8547233753

 

 

 

 അപേക്ഷ ക്ഷണിച്ചു 

 

കേരള മീഡിയ അക്കാദമി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിലെ ടെലിവിഷന്‍ ജേര്‍ണലിസം കോഴ്‌സിലേക്ക് ലക്ചറര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും ടിവി മേഖലയില്‍ കുറഞ്ഞത് അഞ്ചു വര്‍ഷത്തെ എഡിറ്റോറിയല്‍ പ്രവൃത്തി പരിചയവും അധ്യാപന പരിചയവുമുള്ളവർക്കും അപേക്ഷിക്കാം. പ്രായപരിധി 45 വയസ്. സര്‍ക്കാര്‍, അക്കാദമി സേവന വേതന വ്യവസ്ഥകള്‍ പ്രകാരം കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ജനുവരി 20 വൈകുന്നേരം 5 മണി. കൂടുതൽ വിവരങ്ങള്‍ക്ക് www.keralamediaacademy.org ഫോണ്‍: 0484 2422275 / 0484 2422068  

 

 

അപേക്ഷ ക്ഷണിച്ചു

 

ജില്ലയിലെ പോസ്റ്റ്‌മെട്രിക് സ്ഥാപനങ്ങളില്‍ 2022-23 അധ്യായന വര്‍ഷം പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പഠനയാത്ര ചെലവ് തിരിച്ചു ലഭിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.

പോസ്റ്റ്‌മെട്രിക് കോഴ്‌സില്‍ അവസാന വര്‍ഷം പഠിക്കുന്നവരും ഇ-ഗ്രാന്റ്‌സ് ആനുകൂല്യം ലഭിക്കുന്നവരുമായ വിദ്യാര്‍ത്ഥികള്‍ നിശ്ചിത ഫോർമാറ്റിൽ ബാങ്ക് പാസ്സ് ബുക്കിന്റെ കോപ്പി സഹിതം ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ക്ക് അപേക്ഷ നല്‍കണം. സ്ഥാപന മേധാവി വിദ്യാര്‍ത്ഥികളുടെ ലിസ്‌ററ് സഹിതം അപേക്ഷകള്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370657

 

 

 

കോഴിക്കോട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ പാർട്ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(സംസ്‌കൃതം) I എന്‍സിഎ - എസ് സി(കാറ്റഗറി നമ്പര്‍ 366/2018) തസ്തികയ്ക്ക് സെപ്തംബര്‍ 27 ന് പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കുളള അഭിമുഖം ജനുവരി 13 ന് രാവിലെ 09.30 ന് കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ തീരുവനന്തപുരം ആസ്ഥാന ഓഫീസില്‍ നടത്തും. അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാർഥികൾ പി എസ് സി വെബ് സൈറ്റിൽ നിന്നും കോവിഡ് 19 ചോദ്യാവലി ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രൊഫൈലിൽ അപ്‌ലോഡ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2371971

 

 

date