Skip to main content

പ്രവാസി സംരംഭകര്‍ക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി

 

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും കേരള സര്‍ക്കാര്‍ സ്വയം ഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും സംയുക്തമായി സൗജന്യ ഏകദിന ശില്പശാല സംഘടിപ്പിക്കുന്നു. തിരികെയെത്തിയ പ്രവാസികളെ സഹായിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സ് നടപ്പാക്കിവരുന്ന പ്രവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി കേരളത്തില്‍ ആരംഭിക്കുവാന്‍ കഴിയുന്ന വിവിധ സംരംഭങ്ങളുടെ സാധ്യതകള്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാല ജനുവരി 11ന് രാവിലെ 10 മുതല്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ നടക്കും. സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ മുതല്‍ മുടക്ക്, സാങ്കേതിക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍, വിപണന സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ സംബന്ധിച്ച് ശില്‍പ്പശാല വിശദമായി പ്രതിപാദിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യുന്നതിന് 0471 - 2329738, 8078249505.

date