Skip to main content

ജൈവ തിരുവാതിര ചന്ത നടത്തി

കാര്‍ഷിക വികസന കാര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ കൃഷി ഭവനുകളുടെയും അങ്ങാടിപ്പുറം അഗ്രോ സര്‍വീസ് സെന്റര്‍, പെരിന്തല്‍മണ്ണ ഫാര്‍മാര്‍ പ്രൊഡ്യൂസര്‍ കമ്പനിയും സംയുക്തമായി ജൈവ തിരുവാതിര ചന്ത നടത്തി. മങ്കട ബ്ലോക്ക് പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടി പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ മുസ്തഫ അധ്യക്ഷനായി. കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് സ്ഥിര വിപണി കണ്ടെത്തുന്നതിന് അവരെ സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മേള സംഘടിപ്പിച്ചത്. പോക്‌സോ ജഡ്ജ് എം. ഷുഹൈബ്, പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസര്‍ സി. സതീഷ്, തഹസില്‍ദാര്‍ പി.എം മായ, ക്രെഡിറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഗിരിജ, അഗ്രികള്‍ച്ചറല്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സ്മിത ഹരിദാസ്, ഇ ആന്‍ഡ് ടി ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ലി എന്നിവര്‍ മേള സന്ദര്‍ശിച്ചു.

പരിപൂര്‍ണ്ണമായും ജൈവ രീതിയില്‍ ഉത്പാദിപ്പിച്ച കാര്‍ഷിക-ഭക്ഷ്യ ഉത്പന്നങ്ങളും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങളും ഉത്പാദനോപാധികളും കര്‍ഷകര്‍ തന്നെ നേരിട്ട് വിപണനം നടത്തി. ചീര ജ്യൂസ്, ചീര പായസം, കൂവ്വ കാപ്പി, കാപ്പി, ചക്ക കൊണ്ടുള്ള വിവിധ ഉത്പന്നങ്ങള്‍, വിവിധ ഇനം ജൈവ അരികള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ മേളയെ സമ്പുഷ്ടമാക്കി. ഏറ്റവും വൈവിധ്യമായ ജൈവ ഉത്പന്നങ്ങള്‍ കൊണ്ടുവന്ന കര്‍ഷകരേയും ആകര്‍ഷകമായി സ്റ്റാള്‍ ഒരുക്കിയ കൃഷിഭവനെയും പരിപാടിയില്‍ ആദരിച്ചു. ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷരായ നജ്മ തബ്ഷീറ, പി.കെ അയമു, അസീസ് പട്ടിക്കാട്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പാര്‍വതി, അസിസ്റ്റന്റ് കൃഷി ഡയറക്ടര്‍  ശ്രീലേഖ, കൃഷി ഓഫീസര്‍മാരായ ഹാജറ കളത്തില്‍, റജീന വാസുദേവന്‍, രജീസ്, കെ. രാജേഷ്, ഐശ്വര്യ മോഹന്‍, കെ.വി ശ്രീജ, അതിര ജി. മേനോന്‍, ഷഹന ഫാത്തിമ, വിവിധ കൃഷി ഭവനുകളിലെ അസിസ്റ്റന്റ്മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. അഞ്ഞൂറോളം ഗുണഭോക്താക്കള്‍ മേളയില്‍ പങ്കെടുത്തു.

 

date