Skip to main content

പാസ് വേഡ് ട്യൂണിംഗ് ക്യാമ്പ് സംഘടിപ്പിച്ചു

കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി പരപ്പനങ്ങാടി എസ്.എന്‍.എം.എച്ച്.എസ് സ്‌കൂളില്‍ പാസ് വേഡ് 2022-23 ട്യൂണിംഗ് ക്യാമ്പ് സംഘടിപ്പിച്ചു. കരിയര്‍ ഗൈഡന്‍സ്, വ്യക്തിത്വ വികസനം തുടങ്ങിയ വിഷയങ്ങളിലുള്ള ശില്‍പ്പശാല പരപ്പനങ്ങാടി നഗരസഭ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ ഷാഹുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജാസ്മിന്‍ അധ്യക്ഷയായി. സ്‌കൂള്‍ മാനേജര്‍ മുഹമ്മദ് അഷ്‌റഫ് മുഖ്യാതിഥിയായിരുന്നു. വേങ്ങര ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ പ്രൊഫസര്‍ പി. മമ്മദ് മുഖ്യപ്രഭാഷണം നടത്തി. പി.ടി.എ പ്രസിഡന്റ് അന്‍വര്‍, ക്യാമ്പ് കോര്‍ഡിനേറ്റര്‍ സലാം, സ്റ്റാഫ് സെക്രട്ടറി മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. വിവിധ വിഷയങ്ങളില്‍ ഡോ. അബ്ദുള്ളക്കുട്ടി, താളിസ് എന്നിവര്‍ ക്ലാസുകള്‍ എടുത്തു.

 

date