Skip to main content

ജില്ലാ മൗണ്ടനീയറിംഗ് ചാമ്പ്യന്‍ഷിപ്പ്

മലപ്പുറം ജില്ലാ മൗണ്ടനീയറിങ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ 2022-23 വര്‍ഷത്തെ ജില്ലാ മൗണ്ടനീയറിങ്  ചാമ്പ്യന്‍ഷിപ്പ് നാളെ (ജനുവരി എട്ട്) പന്തല്ലൂരില്‍ നടക്കും. സബ് ജൂനിയര്‍, ജൂനിയര്‍ വിഭാഗങ്ങളില്‍ നടക്കുന്ന മത്സരത്തിലൂടെ സംസ്ഥാന മൗണ്ടനീയറിങ് ചാമ്പ്യന്‍ഷിപ്പിനുള്ള ജില്ലാ ടീമിനെ തെരെഞ്ഞെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള കായിക താരങ്ങള്‍ വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുമായി ജനുവരി എട്ടിന് രാവിലെ 7.30ന് പി.എച്ച്.എസ്.എസ് പന്തല്ലൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. വിവരങ്ങള്‍ക്ക് 9567609045.
 

 

date