Skip to main content

എടക്കുളം ജി.എം.എല്‍.പി സ്‌കൂള്‍ വാര്‍ഷികവും കെട്ടിട ഉദ്ഘാടനവും ഇന്ന്

എടക്കുളം ജി.എം.എല്‍.പി സ്‌കൂളിന്റെ 111-ാം വാര്‍ഷികവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനവും കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ ഇന്ന് നിര്‍വഹിക്കും. കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷനാകും. കുട്ടികള്‍ക്ക് വേണ്ടി സ്‌കൂളില്‍ അധ്യപകര്‍ നിര്‍മിച്ച കളി പൊയ്കയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിക്കും. തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ധീന്‍ ഉപഹാര സമര്‍പ്പണം നടത്തും.

date