Skip to main content

പരപ്പനങ്ങാടി നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രം കെട്ടിട നിര്‍മ്മാണത്തിന് 1.43 കോടിയുടെ ഭരണാനുമതി

പരപ്പനങ്ങാടി നഗരസഭയിലെ കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം നിര്‍മ്മിക്കുന്നതിന് 1.43 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ.പി.എ മജീദ് എംഎല്‍എ അറിയിച്ചു. നേരത്തെ 67 ലക്ഷം രൂപയാണ് അനുവദിച്ചിരുന്നത്. ഈ തുക കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിന് അപര്യാപ്തമായതിനെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്. നാഷണല്‍ ഹെല്‍ത്ത് മിഷന്‍ മുഖേനയാണ് കെട്ടിട നിര്‍മ്മാണത്തിന് തുക അനുവദിച്ചിട്ടുള്ളത്. ടെന്‍ഡര്‍ അടക്കമുള്ള തുടര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച് അടിയന്തരമായി പ്രവൃത്തി പൂര്‍ത്തീകരിക്കുന്നതിന് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതായി എംഎല്‍എ അറിയിച്ചു.

date