Skip to main content

വാക് ഇൻ ഇന്റർവ്യൂ

ഫിഷറീസ് വകുപ്പിന് കീഴിലുള്ള പ്രൊജക്റ്റ്  ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ഒരു ടൈപ്പിസ്റ്റ്/ ഡാറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്കുള്ള കരാർ നിയമനത്തിന് അഭിമുഖം നടത്തുന്നു. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 18 വയസ്സ് പൂർത്തിയായിരിക്കണം. എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ് റൈറ്റിങ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് & കമ്പ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യം, മലയാളം ടൈപ്പ് റൈറ്റിംഗ് ലോവർ ഗ്രേഡ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം, സംസ്ഥാന/കേന്ദ്ര സർക്കാർ അംഗീകാരമുള്ള സ്ഥാപനത്തിൽ നിന്ന് മൂന്ന് മാസത്തിൽ കുറയാത്ത കാലയളവിലുള്ള ഡാറ്റാ എൻട്രി സർട്ടിഫിക്കറ്റ് കോഴ്‌സ് പൂർത്തീകരിച്ച സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയം അഭിലഷണീയം. ഉദ്യോഗാർത്ഥികൾ ബയോഡേറ്റ, തിരിച്ചറിയൽ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ (ഒരു പകർപ്പ് ഉൾപ്പെടെ) സഹിതം കമലേശ്വരം, ഹാർബർ എഞ്ചിനീറിങ് വകുപ്പ് സൂപ്രണ്ടിങ് എൻജിനീയറുടെ ഓഫീസിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പ്രൊജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ ജനുവരി 18 രാവിലെ 11 ന്  നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിലും പ്രായോഗിക/ അഭിരുചി പരീക്ഷയിലും പങ്കെടുക്കണമെന്ന് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

date