Skip to main content

അസിസ്റ്റന്റ് പ്രൊഫസര്‍: അഭിമുഖ തിയ്യതി മാറ്റി

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ കായചികിത്സാ വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസര്‍ (ഗസ്റ്റ് ലകച്ചറര്‍) തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ജനുവരി 11 ന് രാവിലെ 11 മണിക്ക് നടത്താനിരുന്ന അഭിമുഖം ജനുവരി 19 ലേക്ക് മാറ്റി. തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തിലാണ് അന്നേ ദിവസം വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടക്കുക. ബന്ധപ്പെട്ട വിഷയത്തിലുളള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യത തെളിയിക്കുന്നതിനുളള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 മണിക്ക് തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജ് പ്രിന്‍സിപ്പാളിന്റെ കാര്യാലയത്തില്‍ ഹാജരാകണം.

date