Skip to main content

സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ് പ്രോഗ്രാം

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജനുവരി സെഷനിൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് ഇൻ എയർപോർട്ട് മാനേജ്‌മെന്റ്(CAM) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. യോഗ്യത പ്ലസ്ടു അഥവാ തത്തുല്യം.  അപേക്ഷാഫോറവും പ്രോസ്‌പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിന് സമീപമുള്ള എസ്.ആർ.സി ഓഫീസിൽ നിന്ന് ലഭ്യമാണെന്ന് ഡയറക്ടർ അറിയിച്ചു. https://srccc.in/download  എന്ന ലിങ്കിൽ നിന്നും അപേക്ഷ ഫോറം ഡൗൺലോഡ് ചെയ്യാവുന്നതാണ്. അപേക്ഷകൾ ലഭിക്കേണ്ട അവസാനത്തെ തീയതി ജനുവരി 20. കൂടുതൽ വിവരങ്ങൾ www.srccc.in, 9846033001

date