Skip to main content

ഹെല്‍ത്ത് സെന്റര്‍ -ചിറ്റടിക്കുന്ന് റോഡ് നാടിനു സമര്‍പ്പിച്ചു

ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്തിലെ ഒമ്പതാം വാര്‍ഡ് നരിനടയിലെ ഹെല്‍ത്ത് സെന്റര്‍- ചിറ്റടിക്കുന്ന് റോഡ് നാടിന് സമര്‍പ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സുനില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. അഞ്ച് ലക്ഷം രൂപ ചെലവഴിച്ച് 200 മീറ്റർ ദൂരത്തിലാണ് റോഡ് കോൺക്രീറ്റ് ചെയ്ത് നവീകരിച്ചത്.

 

വാര്‍ഡ് മെമ്പര്‍ ബിന്ദു സജി അധ്യക്ഷത വഹിച്ചു. വാര്‍ഡ് കണ്‍വീനര്‍ റിജു രാഘവന്‍, വി.കെ ഗംഗാധരന്‍, സജി ടി.കെ, അംജിത്ത് കറ്റോടി, ഷിനോജ്‌ കൊല്ലംകണ്ടി, സുരേഷ്, എകരം പുറത്ത്, ധര്‍മ്മന്‍ ചിറ്റടിക്കുനി എന്നിവര്‍ സംസാരിച്ചു.

 

 

 

date