Skip to main content

പി.എസ്.സി അഭിമുഖം

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട് ടൈം ഹൈസ്‌കൂള്‍ അസിസ്റ്റന്റ്- സംസ്‌കൃതം ( ആദ്യ എന്‍.സി.എ വിജ്ഞാപനം- മുസ്‌ലിം, കാറ്റഗറി നമ്പര്‍: 365/2018) തസ്തികയിലേക്ക് സ്വീകാര്യമായ അപേക്ഷകള്‍ സമര്‍പ്പിച്ച ഉദ്യോഗാര്‍ഥികള്‍ക്കായുള്ള അഭിമുഖം ജനുവരി 13 ന് രാവിലെ 11 മണിക്ക് കമ്മീഷന്റെ തിരുവനന്തപുരം ആസ്ഥാന ഓഫീസില്‍ വെച്ച് നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ സ്യൂയിങ് ടീച്ചര്‍ (കാറ്റഗറി നമ്പര്‍: 335/2020) തസ്തികയിലേക്കുള്ള അഭിമുഖം ജനുവരി 13, 18, 19, 20 തീയതികളില്‍ പി.എസ്.സി മലപ്പുറം ജില്ലാ ഓഫീസില്‍ വെച്ചും ജനുവരി 20 ന് എറണാകുളം ജില്ലാ ഓഫീസില്‍ വെച്ചും നടക്കും. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് എസ്.എം.എസ്, പ്രൊഫൈല്‍ എന്നിവ വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. ഉദ്യോഗാര്‍ഥികള്‍ തങ്ങളുടെ പ്രൊഫൈലില്‍ ലഭ്യമാക്കിയിട്ടുള്ള ഇന്റര്‍വ്യൂ മെമ്മോ ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദ്ദേശിച്ച പ്രകാരമുള്ള പ്രമാണങ്ങളുടെ അസ്സല്‍ സഹിതം കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിശ്ചിത ദിവസം യഥാസമയം അഭിമുഖത്തിന് ഹാജരാവണമെന്ന് പി.എസ്.സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date