Skip to main content

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍: പരിശോധനാ ക്യാമ്പ് ആരംഭിച്ചു

ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രിക് വീല്‍ചെയര്‍ നല്‍കുന്നതിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ എല്ലാ ഗ്രാമപഞ്ചായത്തുകളിലും പരിശോധനാ ക്യാമ്പ് ആരംഭിച്ചു.  പെരിന്തല്‍മണ്ണ , മങ്കട, നിലമ്പൂര്‍, അരീക്കോട്, വേങ്ങര, തിരൂരങ്ങാടി, താനൂര്‍ എന്നീ ബ്ലോക്ക് പഞ്ചായത്തുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളിലെ ലോക്കോമോട്ടോര്‍ ഭിന്നശേഷിക്കാര്‍ക്ക് വേണ്ടിയുള്ള ക്യാമ്പ് ജനുവരി 5,6,7,9 തിയ്യതികളിലായി നടന്നു. പൊന്നാനി, പെരുമ്പടപ്പ്, തിരൂര്‍, കുറ്റിപ്പുറം ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍ക്കായി ഇന്ന് (ജനുവരി 10) കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചും മലപ്പുറം, കൊണ്ടോട്ടി ബ്ലോക്കുകളിലെ  ഗ്രാമപഞ്ചായത്തുകള്‍ക്കായി നാളെ (ജനുവരി 11) മലപ്പുറം ടൗണ്‍ ഹാളില്‍ വച്ചും വണ്ടൂര്‍, കാളികാവ് (കരുളായി പഞ്ചായത്ത് ഒഴികെ) ബ്ലോക്കുകളിലെ  ഗ്രാമപഞ്ചായത്തുകള്‍ക്കായി വ്യാഴാഴ്ച (ജനുവരി 12)വണ്ടൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ വെച്ചും നടക്കും.

date