Skip to main content

സ്പോർട്സ് ഹോസ്റ്റൽ ജില്ലാ തല സെലക്ഷൻ 12ന്

സ്റ്റേറ്റ് സ്പോർട്സ് കൗൺസിലിനു കീഴിലുള്ള വിവിധ ഹോസ്റ്റലുകളിലേക്കുളള ജില്ലാ തല സെലക്ഷൻ ജനുവരി 12ന് രാവിലെ എട്ടു മണി മുതൽ കണ്ണൂർ മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ നടക്കും. അത്ലറ്റിക്സ്, ഫുട്ബോൾ, വോളിബോൾ, ബാസ്‌ക്കറ്റ് ബോൾ എന്നീ കായിക ഇനങ്ങളിൽ ഏഴ്, എട്ട്, പ്ലസ് വൺ, ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലെ കായിക താരങ്ങൾക്കുളള സെലക്ഷനാണ് നടക്കുക.
അന്തർ സംസ്ഥാന മത്സരത്തിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്കുളള സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാം. പ്ലസ് വൺ, കോളേജ് ഒന്നാം വർഷം സെലക്ഷനിൽ പങ്കെടുക്കുന്നവർ ജില്ലാ, സംസ്ഥാന മത്സരങ്ങളിൽ പങ്കെടുത്തിരിക്കണം.
ദേശീയ മത്സരങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന്  സ്ഥാനങ്ങൾ നേടിയവർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.
വോളിബോൾ ട്രയൽസിൽ പങ്കെടുക്കുന്നവർക്ക് സ്‌കൂൾ തലത്തിൽ ആൺകുട്ടികൾ 170 സെന്റിമീറ്ററും, പെൺകുട്ടികൾ 163 സെന്റീമീറ്ററും പ്ലസ് വൺ/കോളേജ് സെലക്ഷനിൽ പങ്കെടുക്കുന്ന ആൺകുട്ടികൾ 185 സെന്റീമീറ്ററും, പെൺകുട്ടികൾ 170 സെന്റീമീറ്ററും ഉയരം കുറഞ്ഞത് ഉണ്ടായിരിക്കണം.
സെലക്ഷനിൽ പങ്കെടുക്കുന്നവർ ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ, ജനന സർട്ടിഫിക്കറ്റ്/ആധാർ കാർഡ് എന്നിവയുടെ പകർപ്പ്, ഏത് ക്ലാസിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റർ/പ്രിൻസിപ്പൽ നൽകുന്ന സർട്ടിഫിക്കറ്റ്, അതാത് കായിക ഇനത്തിൽ മികവ് തെളിയ്ക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം രാവിലെ എട്ട് മണിക്ക് മുൻസിപ്പൽ ജവഹർ സ്റ്റേഡിയത്തിൽ എത്തിച്ചേരേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 0497 2700485, 9947589546

date