Skip to main content

വിവരാവകാശ ശില്പശാല 12 ന്

 

ആലപ്പുഴ: സംസ്ഥാന വിവരാവകാശ കമ്മിഷൻ ആലപ്പുഴയിൽ നടത്താൻ നിശ്ചയിച്ച് മാറ്റി വച്ച ശില്പശാല ജനുവരി 12 ന് വ്യാഴാഴ്ച നടത്തും.
ജില്ലാ കോടതി റോഡിൽ എസ് ഡി വി സെന്റിനറി ഹാളിലാണ് പരിപാടി. 1.30 ന് രജിസ്‌ട്രേഷൻ ആരംഭിക്കും. ജില്ലയിലെ എല്ലാ വകുപ്പുകളിലെയും തെരഞ്ഞെടുക്കപ്പെട്ട പബ്ലിക് ഇൻഫർമേഷൻ ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ പങ്കെടുക്കണം.
വിവരാവകാശ അപേക്ഷകൾ കൈകാര്യം ചെയ്യാൻ ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദ്ദേശങ്ങൾ, പഠന ക്ലാസുകൾ, സംശയ നിവാരണം എന്നിവയുണ്ടാകും.
സംസ്ഥാന വിവരാവകാശ കമ്മീഷണർമാരായ പി.ആർ.ശ്രീലത, എ.എ.ഹക്കിം, ജില്ലാ കലക്ടർ വി.ആർ.കൃഷ്ണ തേജ എന്നിവർ സംബന്ധിക്കും.

date