Skip to main content

ഡയാലിസിസ് യൂണിറ്റിന്റെ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനമാരംഭിച്ചു

ആലപ്പുഴ: ചേർത്തല നഗരസഭ താലൂക്ക് ആശുപത്രിയിലെ സ്നേഹധാര ഡയാലിസിസ് യൂണിറ്റ് രണ്ടാം യൂണിറ്റിൽ മൂന്നാമത്തെ ഷിഫ്റ്റ് പ്രവർത്തനം ആരംഭിച്ചു. നിലവിൽ ആറ് ഷിഫ്റ്റിലായി 24 രോഗികൾക്ക് ഒരു ദിവസം ഡയാലിസിസ് ചെയ്യുന്നതിനുള്ള സൗകര്യം ആശുപത്രിയിൽ ലഭ്യമാണ്. മൂന്നാമത്തെ ഷിഫ്റ്റിൻ്റെ ഉദ്ഘാടനം നഗരസഭാ അധ്യക്ഷ ഷേർളി ഭാർഗവൻ നിർവ്വഹിച്ചു.  

വൈസ് ചെയർമാൻ ടി.എസ്. അജയകുമാർ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ലിസി ടോമി, ആശുപത്രി സൂപ്രണ്ട് ഡോ.എൻ. അനിൽകുമാർ, ഡോ. അനിൽ വിൻസൻ്റ്, ഡയാലിസിസ് യൂണിറ്റ് ഇൻചാർജ് ഹെഡ് നേഴ്സ് ശ്രീജ.എസ്.ഒ എന്നിവർ പങ്കെടുത്തു. നവീകരിച്ച മേജർ ഓപ്പറേഷൻ തിയേറ്ററിന്റെ ഉദ്ഘാടനം ജനുവരി 10ന്  നടക്കും.

date