Skip to main content

സ്പോർട്സ് അക്കാദമി സെലക്ഷൻ ജനുവരി 12ന്

 

കോട്ടയം: സംസ്ഥാന സ്പോർട്സ് കൗൺസിലിനു കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമികളിലേയ്ക്ക്  കായികതാരങ്ങളുടെ കോട്ടയം ജില്ലാതല സെലക്ഷൻ ജനുവരി 12ന് ചങ്ങനാശേരി എസ്.ബി. കോളജ് മൈതാനത്ത് നടക്കും. 2023-24 വർഷത്തേയ്ക്ക് അത്ലറ്റിക്സ്, വോളിബോൾ, ബാസ്‌ക്കറ്റ്ബോൾ, ഫുട്ബോൾ വിഭാഗങ്ങളിൽ വിവിധ സ്‌കൂൾ, പ്ലസ് വൺ, കോളജ് സ്പോർട്സ് അക്കാദമികളിലേയ്ക്കും (നിലവിൽ 6, 7, 10, പ്ലസ് ടു ക്ലാസിൽ പഠിക്കുന്നവർ) അണ്ടർ 14 വുമൺ ഫുട്ബോൾ അക്കാഡമിയിലേയ്ക്കുമാണ് സെലക്ഷൻ.
സംസ്ഥാനതലത്തിൽ ആദ്യ മൂന്നു സ്ഥാനം ലഭിച്ചവർക്കും ദേശീയ മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഒമ്പതാം ക്ലാസിലേക്ക് നേരിട്ട് സെലക്ഷൻ നൽകും.
വോളിബോൾ സ്‌കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്ക് 170 സെന്റീ മീറ്ററും പെൺകുട്ടികൾക്ക് 163 സെന്റീ മീറ്ററും പ്ലസ് വൺ, കോളജ് വിഭാഗത്തിൽ ആൺകുട്ടികൾക്ക് 185 സെന്റീ മീറ്ററും പെൺകുട്ടികൾക്ക് 170 സെന്റീമീറ്ററും ഉയരം വേണം.  
സെലക്ഷനിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ള വിദ്യാർഥികൾ പ്രായം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ഏതു ക്ലാസിൽ പഠിക്കുന്നുവെന്ന് ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽ നൽകുന്ന സാക്ഷ്യപത്രം, സ്പോർട്സ് സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി 12ന് രാവിലെ 8.30ന് ചങ്ങനാശേരി എസ്.ബി കോളജ് ഗ്രൗണ്ടിൽ എത്തണമെന്ന് ജില്ലാ സ്പോർട്സ് കൗൺസിൽ അറിയിച്ചു. ജില്ലാ സ്പോർട്സ് കൗൺസിലിന്റെ  നേതൃത്വത്തിലാണ് സെലക്ഷൻ നടത്തുക. വിശദവിവരത്തിന് ഫോൺ: 0481 2563825, 9446271892, 8547575248.
(കെ.ഐ.ഒ. പി. ആർ. 75/2023)

date