Skip to main content
വേലൂർ ഗ്രാമപഞ്ചായത്തിലെ വനിതാ ഫിറ്റ്നസ് സെന്റർ

വേലൂർ ഗ്രാമപഞ്ചായത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു

 

സ്ത്രീകളുടെ  മാനസികവും ശാരീരികവുമായ ആരോഗ്യ സംരക്ഷണത്തിന് വേലൂർ ഗ്രാമപഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും നേതൃത്വത്തിൽ വനിതാ ഫിറ്റ്നസ് സെന്റർ ഒരുങ്ങുന്നു.  പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ രണ്ടാം നിലയിലാണ് ഫിറ്റ്നസ് സെന്ററിന്റെ പ്രവർത്തനം. ജില്ലാ പഞ്ചായത്തിൻ്റെ 5 ലക്ഷം രൂപയും  ഗ്രാമപഞ്ചായത്തിൻ്റെ 16 ലക്ഷം രൂപയും വകയിരുത്തിയാണ് ആധുനിക സൗകര്യങ്ങളോടെ ഫിറ്റ്നസ് സെന്ററിന്റെ പണി പൂർത്തീകരിച്ചത്. 

സേവനം ഉപയോഗിക്കുന്നതിന് നിശ്ചിത നിരക്കിൽ ഫീസ് ഈടാക്കും. പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, മാനസിക സമ്മര്‍ദ്ദം, തുടങ്ങി ജീവിതശൈലീ രോഗങ്ങള്‍ സ്ത്രീകളിൽ വര്‍ധിച്ച് വരുന്ന സാഹചര്യത്തിലാണ്  ഫിറ്റ്നസ് സെൻ്റർ ആരംഭിച്ചത്. രാവിലെ ആറു മുതൽ രാത്രി ഏഴു വരെയാണ് പ്രവർത്തന സമയം. 

ട്രെഡ്മില്‍, സ്പിന്‍ ബൈക്, മള്‍ട്ടി ജിം, എക്സര്‍സൈസ് ബൈക്, ക്രോസ് ട്രെയിനര്‍ എന്നിങ്ങനെ പത്തില്‍പരം ഫിറ്റ്നസ് ഉപകരണങ്ങള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഫിറ്റ്നസ് സെന്റർ ഈ മാസം തുറന്ന് നൽകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി ആർ ഷോബി പറഞ്ഞു.

date