Skip to main content

തൊഴിൽ സംരംഭങ്ങളുടെ  പ്രവർത്തനങ്ങൾക്ക് തുടക്കം

 

എന്റെ തൊഴിൽ എന്റെ അഭിമാനം  പദ്ധതിയുടെ ഭാഗമായുള്ള തൊഴിൽസഭയിൽ മുരിയാട് പഞ്ചായത്തിൽ ആദ്യഘട്ടത്തിൽ 15 തൊഴിൽ സംരംഭങ്ങളുടെ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ തൊഴിൽസഭ ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് ഹാളിൽ നടന്ന തൊഴിൽസഭയിൽ 150ൽ പരം തൊഴിൽ അന്വേഷകർ പങ്കെടുത്തു. ഖാദി വ്യവസായ കേന്ദ്രം, കുടുംബശ്രീ, പഞ്ചായത്തിന്റെ സ്വയം തൊഴിൽ പദ്ധതി, സഹകരണ ബാങ്കുകൾ എന്നിവയുടെ കൂട്ടായ്മയിലൂടെയാണ് സംരംഭങ്ങൾ തുടങ്ങുന്നത്.  മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ  ചിറ്റിലപ്പിള്ളി  അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സരിത സുരേഷ് , സെക്രട്ടറി റെജി പോൾ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ കെയു വിജയൻ, രതി ഗോപി, പഞ്ചായത്ത് അംഗങ്ങളായ എ എസ് സുനിൽ കുമാർ, നിജി വത്സൻ, കെ  വൃന്ദകുമാരി, ശ്രീജിത്ത് പട്ടത്ത്, നിഖിത അനൂപ്, മനീഷാ മനീഷ് , മണി സജയൻ , റോസ് മീ ജയേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ  എം ബാലചന്ദ്രൻ,  കുടുംബശ്രീ ചെയർപേഴ്സൺ സുനിത രവി, ബിസിനസ് ഇൻറ്റേൺ ഹണി രാജ് കെ ആർ, കില റിസോഴ്സ് പേഴ്സൺ ഭാസു രാംഗൻ,  ശാന്തി, രേഷ്മ രാജൻ എന്നിവർ പങ്കെടുത്തു.

date