Skip to main content

പോസ്റ്റർ രചന മത്സരം 13 ന്

 

പാലിയേറ്റീവ് ദിനത്തോട് അനുബന്ധച്ച് ജില്ല പാലിയേറ്റീവ് കെയർ പ്രോഗ്രാം (ആരോഗ്യകേരളം, തൃശൂർ) സംഘടിപ്പിക്കുന്ന പോസ്റ്റർ രചനാ മത്സരം ജനുവരി 13 ന് രാവിലെ 10.30 ന് തൃശൂർ നഴ്സിങ് സ്കൂളിൽ  നടത്തുന്നു. 17 - 24 ഇടയിൽ പ്രായമുള്ള കോളജ് വിദ്യാർത്ഥികൾക്കാണ് പങ്കെടുക്കാനുള്ള അവസരം ഉള്ളത്. മത്സരത്തിൻ്റെ സമ്മാനത്തുക താഴെ ചേർക്കുന്നു. 

• ഒന്നാം സമ്മാനം -  ₹ 5000/-
• രണ്ടാം സമ്മാനം - ₹ 3000/-
• മൂന്നാം സമ്മാനം - ₹ 2000/-

മത്സരാർത്ഥികൾക്ക് ഓയിൽ പയിൻ്റ്, സ്കെച്ച്, പെൻസിൽ എന്നിവ കൊണ്ട് പോസ്റ്റർ നിർമ്മിക്കാം.  ഇവ മത്സരാർത്ഥികൾ തന്നെ കൊണ്ടുവരേണ്ടതാണ്. പോസ്റ്റർ നിർമ്മിക്കുവാനുള്ള ഷീറ്റ് മാത്രമായിരിക്കും സംഘാടകർ നൽകുക. മത്സരിക്കാൻ താൽപ്പര്യം ഉളളവർ ജനുവരി 12 ന് വൈകുന്നേരം 5 മണിക്ക് മുൻപായി 8129701884 എന്ന നമ്പറിൽ വാട്സാപ്പ് മുഖാന്തരം ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യുക.

date