Skip to main content

പാലുല്പന്ന നിർമ്മാണ പരിശീലന പരിപാടി

 

പാലക്കാട് ജില്ലയിൽ ആലത്തൂർ വാനൂരിൽ സ്ഥിതി ചെയ്യുന്ന കേരള സർക്കാർ സ്ഥാപനമായ ക്ഷീര പരിശീലന കേന്ദ്രത്തിൽ വെച്ച് ജനുവരി 17 മുതൽ 10 ദിവസം പാലുല്പന്ന നിർമ്മാണത്തിൽ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പാലക്കാട് തൃശ്ശൂർ ജില്ലകളിലെ ക്ഷീരകർഷകർ,കുടുംബശ്രീ അംഗങ്ങൾ, സംരംഭകർ എന്നിവർക്ക് ആധാർ/തിരിച്ചറിയൽ കാർഡിന്റെ പകർപ്പുമായി പങ്കെടുക്കാം. പ്രവേശന ഫീസ് 135 രൂപ. പരിശീലനത്തിൽ പങ്കെടുക്കുന്നതിന് 16നു ഉച്ചയ്ക്ക് 12 മണിക്ക് മുമ്പായി dd-dtc-pkd.dairy@kerala.gov.in. dtcalathur@gmail.com എന്ന ഇമെയിൽ വിലാസങ്ങളിലേക്കോ, 04922 - 226040, 9496839675, 9446972314 എന്നീ ഫോൺ നമ്പറുകൾ മുഖേനയോ രജിസ്റ്റർ ചെയ്യേണ്ടതാണ്.

date