Skip to main content

മുല്ലശ്ശേരി ഗ്രാമപഞ്ചായത്തിൽ കാർഷിക സെൻസസിന് തുടക്കമായി

 വിവിധ കാർഷിക പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും സാമൂഹിക - സാമ്പത്തിക നയരൂപീകരണത്തിനുമുള്ള കാർഷിക സെൻസസിന് മുല്ലശ്ശേരി പഞ്ചായത്തിൽ തുടക്കമായി.
അഞ്ച് വർഷത്തിലൊരിക്കലാണ് സെൻസസ് നടത്തുന്നത്.

മൂന്ന് ഘട്ടങ്ങളായി നടക്കുന്ന വിവരശേഖരണത്തിന്റെ ആദ്യഘട്ടത്തിൽ സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാരുടെ മേൽനോട്ടത്തിൽ  താൽക്കാലികമായി തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റർമാർ വഴി മുഴുവൻ ഉടമസ്ഥരുടെയും / ഒപ്പറേഷൻ ഹോൾഡർമാരുടെയും കൈവശാനുഭവ ഭൂമിയുടെ എണ്ണവും വിസ്തൃതിയും, സാമൂഹിക വിഭാഗം, ജെൻഡർ, ഉടമസ്ഥത, ഭൂമിയുടെ തരം തുടങ്ങിയ പ്രാഥമിക വിവരങ്ങൾ ശേഖരിക്കും.

 കാർഷിക സെൻസസിന്റെ ഉദ്ഘാടനം മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീദേവി ജയരാജൻ ചങ്ങരംകുമരത്ത് വേണുഗോപാലന്റെ വീട്ടിൽ വച്ച് നിർവഹിച്ചു. എന്യൂമറേറ്റർമാർക്ക് സത്യസന്ധമായ വിവരങ്ങൾ നൽകി എല്ലാ പൊതുജനങ്ങളും സഹകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ജയരാജൻ അഭ്യർഥിച്ചു. വാർഡംഗം ക്ലമന്റ് ഫ്രാൻസിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ ജെയ്സി മനോജ്, വാർഡ് മെമ്പർമാരായ ഷീബ വേലായുധൻ, റഹീസ നാസർ, സുനീതി അരുൺ കുമാർ, ടി ജി പ്രവീൺ എന്നിവർ പങ്കെടുത്തു.

date