Skip to main content

ഗസ്റ്റ് അധ്യാപക ഒഴിവ്

 

ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിങ് ടെക്‌നോളജി ആന്‍ഡ് ഗവ പോളിടെക്‌നിക് കോളെജില്‍ മെക്കാനിക്കല്‍ വിഭാഗം-ഇലക്‌ട്രോണിക്‌സ് വിഭാഗം തസ്തികകളില്‍ ഗസ്റ്റ് അധ്യാപക നിയമനം. മെക്കാനിക്കല്‍ വിഭാഗത്തില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. ഇലക്‌ട്രോണിക്‌സ് വിഭാഗത്തില്‍ ബിടെക് ഇലക്‌ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ് ഫസ്റ്റ് ക്ലാസാണ് യോഗ്യത. താത്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഫോട്ടോ സഹിതം ജനുവരി 13 ന് രാവിലെ 10 ന് ഇലക്‌ട്രോണിക്‌സ് വിഭാഗം ഗസ്റ്റ് അധ്യാപക കൂടിക്കാഴ്ചയ്ക്കും അന്നേദിവസം ഉച്ചയ്ക്ക് രണ്ടിന് മെക്കാനിക്കല്‍ വിഭാഗം അധ്യാപക കൂടിക്കാഴ്ചക്കും എത്തണമെന്ന് പിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0466 2220450.

date