Skip to main content

ഭക്ഷ്യവിഷബാധ: പൊതുജനങ്ങള്‍ക്ക് 8943346189 ല്‍ പരാതികള്‍ അറിയിക്കാം

 

ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ടുള്ള പൊതുജനങ്ങളുടെ പരാതി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ 8943346189 എന്ന നമ്പറില്‍ അറിയിക്കാമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ഹൈജീന്‍ റേറ്റിങ് ഉള്ള ഹോട്ടലുകളില്‍ നിന്ന് പരമാവധി ഭക്ഷണം കഴിക്കാന്‍ ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. ഹോട്ടലുകളില്‍ നിന്ന് പരമാവധി കൃത്രിമ നിറം ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കണം. മയോണൈസ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കുറക്കണമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.
ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട പരാതികളില്‍ നഷ്ടപരിഹാരത്തിന് ഉപഭോക്തൃ കോടതി മുഖേന മാത്രമേ നഷ്ടപരിഹാരം ലഭിക്കൂ. ജില്ലയില്‍ ഹോട്ടലുകള്‍, ബേക്കറികള്‍ ഭക്ഷ്യവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് മൂന്ന് സ്‌ക്വാഡുകളായി പരിശോധന തുടരുമെന്നും ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

date