Skip to main content

ഓംബുഡ്സ്മാന്‍ സിറ്റിങ് 12 ന്

 

മങ്കര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജനുവരി 12 ന് ഉച്ചയ്ക്ക് രണ്ടിന് മങ്കര ഗ്രാമപഞ്ചായത്ത് ഹാളില്‍ ജില്ലാ ഓംബുഡ്സ്മാന്‍ സിറ്റിങ് നടക്കും. പദ്ധതി സംബന്ധിച്ച് തൊഴിലാളികള്‍ക്കും പൊതുജനങ്ങള്‍ക്കും ജനപ്രതിനിധികള്‍ക്കും സിറ്റിങ്ങില്‍ നേരിട്ട് പരാതികള്‍ നല്‍കാമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2872320.
 

date