Skip to main content

സ്പോര്‍ട്സ് അക്കാദമി സെലക്ഷന്‍ 13 ന്

 

സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ വിവിധ ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന സ്പോര്‍ട്സ് അക്കാദമികളിലേക്ക് അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്‌ക്കറ്റ്ബോള്‍ എന്നീ കായിക ഇനങ്ങളിലേക്കുള്ള ജില്ലാതല സെലക്ഷന്‍ ജനുവരി 13 ന് രാവിലെ ഒന്‍പതിന് കോട്ടായി ജി.എച്ച്.എസ്.എസില്‍ നടക്കും. 2023-24 അധ്യയന വര്‍ഷത്തെ ഏഴ്, എട്ട് ക്ലാസുകളിലേക്കും പ്ലസ് വണ്‍, കോളെജ് ഡിഗ്രി ഒന്നാം വര്‍ഷത്തേക്കും (നിലവില്‍ ആറ്, ഏഴ്, 10, പ്ലസ് ടു ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍), അണ്ടര്‍ 14 വിമന്‍ ഫുട്ബോള്‍ അക്കാദമിയിലേക്കുമാണ് കായികതാരങ്ങളെ തെരഞ്ഞെടുക്കുന്നത്. താത്പര്യമുള്ള കായിക വിദ്യാര്‍ത്ഥികള്‍ ബന്ധപ്പെട്ട കേന്ദ്രത്തില്‍ ജനനതീയതി തെളിയിക്കുന്ന രേഖകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, അപേക്ഷ, സ്‌കൂള്‍ തിരിച്ചറിയല്‍ രേഖകള്‍ സഹിതം രാവിലെ ഒന്‍പതിന് കോട്ടായി ജി.എച്ച്.എസ്.എസില്‍ എത്തിച്ചേരണമെന്ന് സെക്രട്ടറി അറിയിച്ചു. സ്വിമ്മിങ്, ബോക്സിങ്, ജൂഡോ, ഫെന്‍സിങ്, ആര്‍ച്ചറി, റെസലിങ്, നെറ്റ്ബോള്‍, കബഡി, ഖോ ഖോ, ഹോക്കി, ഹാന്‍ഡ് ബോള്‍ എന്നീ കായിക ഇനങ്ങളിലേക്ക് ജനുവരി 22 ന് തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ ഒന്‍പതിന് സോണല്‍ സെലക്ഷന്‍ നടക്കും. ഫോണ്‍: ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസര്‍- 9497145438, ഓഫീസ്- 0491 2505100, ഇ മെയില്‍ - pdsc2022@gmail.com.

date