Skip to main content

ഇന്റർവ്യൂ

 

കോട്ടയം: ഭാരതീയ ചികിത്സാ വകുപ്പ്, കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിനു കീഴിൽ ഒഴിവുള്ള കൗമാരഭൃത്യം പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. 90 ദിവസത്തേക്കാണ് നിയമനം. ബി.എ.എം.എസ്, കൗമാരഭൃത്വത്തിൽ എം.ഡി, ടി.സി മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനാണ് യോഗ്യത. ഐ.എസ്.എം വകുപ്പുകളിലെ പ്രവൃത്തിപരിചയം അഭികാമ്യം.
താത്പര്യമുള്ളവർ അപേക്ഷ, ബയോഡേറ്റ, പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസൽ, സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർ കാർഡ് എന്നിവ സഹിതം ജനുവരി 10 ന് രാവിലെ 11ന് കോട്ടയം വയസ്‌ക്കരകുന്നിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഹാജരാകണം. ഫോൺ: 0481 2568118.
( കെ.ഐ.ഒ. പി.ആർ. 0038/2023)

date