Skip to main content

വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു

 

കോട്ടയം : കടുത്തുരുത്തി ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ  വ്യക്തിഗത ആനുകൂല്യങ്ങൾ വിതരണം ചെയ്തു. വിതരണഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സൈനമ്മ ഷാജു നിർവഹിച്ചു.

എസ്.സി വിഭാഗക്കാർക്ക് വാട്ടർ ടാങ്ക്, എസ്.സി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ, എസ്.ടി വിദ്യാർത്ഥികൾക്ക് ഫർണിച്ചർ എന്നീ ആനുകൂല്യങ്ങളാണ് വിതരണം ചെയ്തത്.
 പഞ്ചായത്തിന്റെ പ്ലാൻ ഫണ്ടിൽ നിന്നുള്ള 3,16,000 രൂപ ഉപയോഗിച്ച് എസ്.സി വിഭാഗങ്ങൾക്ക് 90 വാട്ടർ ടാങ്കുകളും 4,10,000 രൂപ വകയിരുത്തി  80 എസ്.സി വിദ്യാർഥികൾക്ക് പഠനോപകരണങ്ങളും 30,000 രൂപ വകയിരുത്തി അഞ്ച് എസ.്ടി വിദ്യാർഥികൾക്ക്  അലമാരയും നൽകി.
 ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്  സി.വി പ്രമോദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷൻ ശാന്തമ്മ രമേശൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ എൻ.ബി സ്മിത, രശ്മി വിനോദ്, കെ.വി സുകുമാരി, അർച്ചന കാപ്പിൽ, ലൈസാമ്മ മുല്ലക്കര, പൗളി ജോർജ്, ജാൻസി സണ്ണി, സുനിത കുമാരി, സ്റ്റീഫൻ പാറാവേലി, എൻ വി ടോമി, ജയ്സൺ കുര്യൻ, ഷിജ സജി, സി.എൻ മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി  ബാബുലാൽ, സി. ഡി.എസ് ചെയർപേഴ്സൺ സജിത അനീഷ് എന്നിവർ പങ്കെടുത്തു.
( കെ.ഐ.ഒ. പി.ആർ. 0047/2023)

date