Skip to main content

തൊഴിലരങ്ങത്തേക്ക്' ക്യാമ്പയിൻ യോഗം ഇന്ന്

 

കോട്ടയം: അഭ്യസ്തവിദ്യരും തൊഴിൽരഹിതരുമായ സ്ത്രീകൾക്ക് അനുയോജ്യമായ തൊഴിൽ കണ്ടെത്തുന്നതിനായി കെ-ഡിസ്‌കിന് കീഴിൽ കേരള നോളജ് ഇക്കണോമി മിഷൻ കുടുംബശ്രീ മിഷനുമായി ചേർന്ന് 'തൊഴിലരങ്ങത്തേയ്ക്ക്' ക്യാമ്പയിൻ സംഘടിപ്പിക്കുന്നു. ക്യാമ്പയിൻ നടപ്പാക്കുന്നതിന് മുന്നോടിയായി തദ്ദേശ സ്ഥാപന അധ്യക്ഷരുടെ യോഗം ജനുവരി ആറിന് ഉച്ചയ്ക്ക് രണ്ടിന് തെളളകം ചൈതന്യ പാസ്റ്ററൽ സെന്ററിൽ നടക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റിന്റെ ചുമതല വഹിക്കുന്ന മഞ്ജു സുജിത്ത് ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നായ 20 ലക്ഷം പേർക്ക് 2026ന് മുമ്പ് സ്വകാര്യമേഖലയിൽ ജോലി നൽകുന്നതിന്റെ ഭാഗമായാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.
( കെ.ഐ.ഒ. പി.ആർ. 0042/2023)
 

date