Skip to main content

അപേക്ഷ ക്ഷണിച്ചു

 

എറണാകുളം ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിലെ പമ്പ് ഓപ്പറേറ്റർ തസ്തികയിലെ ഒരു താൽക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും സഹിതം ജനുവരി 17 ന് മുൻപ് അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പ്രായപരിധി 18 - 41. നിയമാനുസൃത വയസിളവ് ലഭിക്കും. യോഗ്യത: എസ്.എസ്.എൽ.സി,
സമാന തസ്തികയിൽ അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം.  ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിലും പരിപാലിക്കുന്നതിലുമുള്ള പ്രവൃത്തി പരിചയം അധിക യോഗ്യതയായി കണക്കാക്കും.
ഫോൺ : 0484 2422458

date