Skip to main content

സംരംഭക വര്‍ഷം: 100 ശതമാനം ലക്ഷ്യം  പൂര്‍ത്തിയാക്കി എലൂര്‍ നഗരസഭ

 

 

    സംസ്ഥാന സര്‍ക്കാര്‍ 2022-23 സാമ്പത്തിക വര്‍ഷം സംരംഭക വര്‍ഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഏലൂര്‍ നഗരസഭ 100 ശതമാനം സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യം പൂര്‍ത്തിയാക്കി. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയിലൂടെ 114 സംരംഭങ്ങള്‍ക്കാണ് നഗരസഭയില്‍ തുടക്കമിട്ടിരിക്കുന്നത്.   ഇതില്‍ ഉല്പാദനം-13, സേവനം-42, കച്ചവടം-59 എന്നീ മേഖലകളിലാണു സംരംഭങ്ങള്‍. 730.71 ലക്ഷം രൂപയുടെ നിക്ഷേപമാണു പദ്ധതിയുടെ ഭാഗമായി നടന്നത്. 263 പേര്‍ക്ക് സംരംഭങ്ങള്‍ മുഖേന തൊഴില്‍ നല്‍കുന്നതിന് സാധിച്ചു.

    വ്യവസായ-വാണിജ്യ വകുപ്പിന്റെയും വിവിധ വകുപ്പുകളുടെയും ആഭിമുഖ്യത്തില്‍ 2022 ഏപ്രില്‍ ഒന്നു മുതലാണ് ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന പദ്ധതി ആരംഭിച്ചത്.

date