Skip to main content

മഹാരാജാസ്  കോളേജില്‍ മെഗാ ജോബ് ഫെയര്‍

 

എറണാകുളം മഹാരാജാസ് കോളേജിലെ പ്ലേസ്മെന്‍റ് സെല്ലും എം.ഇ.സി.ടി ‍ജോബ് ക്ലബ്ബും സംയുക്തമായി മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 21 ന് മഹാരാജാസ് കോളേജില്‍ നടക്കുന്ന തൊഴില്‍ മേളയില്‍  നൂറില്‍പരം സ്ഥാപനങ്ങളിലെ അയ്യായിരത്തിലധികം വരുന്ന ഒഴിവുകളിലേക്കുളള അഭിമുഖങ്ങൾ  നടക്കും. പ്ലസ് ടു/ഡിപ്ലോമ മുതല്‍ ബിരുദ, ബിരുദാനന്തര വിദ്യാഭ്യാസ  യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികൾക്ക് മേളയില്‍ പങ്കെടുക്കാം. പ്രസ്തുത കോഴ്സുകളുടെ അവസാന സെമസ്റ്റര്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികൾക്കും പങ്കെടുക്കാന്‍ സാധിക്കും. രജിസ്ട്രേഷന്‍ പൂര്‍ണമായും സൗജന്യമായിരിക്കും. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികൾക്ക് www.mectedupark/jobfair2023 സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം. കൂടാതെ, സ്പോട്ട് രജിസ്ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കും. കൂടുതല്‍ വിശദാംശങ്ങൾക്കായി 6282561649 നമ്പറില്‍ ബന്ധപ്പെടുക്കുക.
 

date