Skip to main content

 നവീകരിച്ച ഓപ്പറേഷന്‍ തിയേറ്റര്‍ ഉദ്ഘാടനം ചെയ്തു 

ആലപ്പുഴ: ചേര്‍ത്തല താലൂക്ക് ആശുപത്രിയിലെ നവീകരിച്ച ഓപ്പറേഷന്‍ തിയേറ്ററിന്റെ ഉദ്ഘാടനം നഗരസഭാധ്യക്ഷ ഷേര്‍ളി ഭാര്‍ഗവന്‍ നിര്‍വ്വഹിച്ചു. നഗരസഭയുടെ പദ്ധതി തുകയില്‍ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പറേഷന്‍ തീയേറ്റര്‍ നവീകരിച്ചത്. കണ്ണ്, ഇ.എന്‍.ടി., ഓര്‍ത്തോ, ഗൈനകോളജി, ജനറല്‍ സര്‍ജറി എന്നീ വിഭാഗങ്ങളാണ് ഓപ്പറേഷന്‍ തിയേറ്ററിലുള്ളത്. 

ചടങ്ങില്‍ നഗരസഭ വൈസ് ചെയര്‍മാന്‍ ടി.എസ്. അജയകുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ ലിസി ടോമി, എ.എസ്. സാബു, ജി. രഞ്ജിത്, എച്ച്.എം.സി. അംഗങ്ങളായ കെ.പി പ്രതാപന്‍, വി.എസ്. ജബ്ബാര്‍, ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. അനില്‍കുമാര്‍, ആര്‍.എം.ഒ. ഡോ. എ. അജ്മല്‍, ഡോ.വി. ശ്രീകുമാര്‍, സെക്രട്ടറി പി. സുനില്‍ കുമാര്‍, നേഴ്‌സിംഗ് സൂപ്രണ്ട് പി. ഷൈല എന്നിവര്‍ പങ്കെടുത്തു.

date