Skip to main content

ദേശീയ യുവജന ദിനാഘോഷം 11ന്

കേരള സംസ്ഥാന യുവജന കമ്മീഷൻ ജനുവരി 11ന് രാവിലെ 11 മുതൽ ദേശീയ യുവജന ദിനാഘോഷം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ സംഘടിപ്പിക്കുന്നു. സാംസ്‌കാരിക യുവജനകാര്യ മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്യും.

യുവജന കമ്മീഷൻ ചെയർപേഴ്‌സൺ ഡോ. ചിന്താ ജെറോംരാജ്യസഭാ എം.പി. എ.എ. റഹീംചലച്ചിത്രനടി പ്രിയങ്ക നായർകമ്മീഷൻ അംഗം പ്രമോഷ്. കെ.പി എന്നിവർ ചടങ്ങിൽ പങ്കെടുക്കും. യുവജനദിനത്തോടനുബന്ധിച്ച് യുവജന കമ്മീഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനദാനവും വിവിധ കലാപരിപാടികളും നടക്കും.

പി.എൻ.എക്സ്. 153/2023

date