Skip to main content

മാനേജിങ് ഡയറക്ടർ ഡെപ്യൂട്ടേഷൻ നിയമനം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലാ ബിരുദമോ മാനേജ്മെന്റിൽ നേടിയ ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദമോ ഉണ്ടാവണം. ഭിന്നശേഷി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്ന സ്ഥാപനത്തിൽ സീനിയർ മാനേജ്മെന്റ് ഗ്രൂപ്പ് എ തലത്തിലുള്ള അഞ്ച് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം വകുപ്പ് മേധാവികൾ മുഖേന അപേക്ഷകൾ മാനേജിങ് ഡയറക്ടർ, കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ, പൂജപ്പുര, തിരുവനന്തപുരം – 695 012 എന്ന വിലാസത്തിൽ ഫെബ്രുവരി 15ന് വൈകിട്ട് 5നകം സമർപ്പിക്കണം.

പി.എൻ.എക്സ്. 156/2023

date